ഓടിക്കൊണ്ടിരുന്ന എസ്‍യുവിക്കുള്ളില്‍ 30 കാരിയായ യുവതിയെ ഉറക്കഗുളിക കൊടുത്തു മയക്കി കൂട്ടമാനഭംഗത്തിനിരയായി.

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന എസ്‍യുവിക്കുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായതായി യുവതിയുടെ പരാതി. ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് വാഹനത്തിനുള്ളില്‍ കയറ്റിയ ശേഷം നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് 30 കാരിയായ യുവതി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

നോയിഡയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം. കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ വാഹനം കാത്തുനില്‍ക്കുകയായിരുന്നു യുവതി. അപ്പോഴാണ് ഒരു എസ്‍യുവി അടുത്തെത്തിയത്. വാഹനത്തിലുണ്ടായിരുന്നവര്‍ ജയിലില്‍ കൊണ്ടെത്തിക്കാമെന്നു പറഞ്ഞു. വാഹനത്തില്‍ കയറി കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കുടിക്കാനായി തണുത്ത വെള്ളം നല്‍കി. അതില്‍ ഉറക്ക ഗുളിക ചേര്‍ത്തിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ തന്നെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡിപ്പിച്ചശേഷം തന്നെ വഴിയില്‍ ഉപേക്ഷിച്ചു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരെ മുന്‍പരിചയമുണ്ടായിരുന്നതുകൊണ്ടാണ് വാഹനത്തില്‍ കയറിയതെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം, യുവതിയുടെ പരാതിയില്‍ ചില വൈരുദ്ധ്യങ്ങളുണ്ടെന്നു പൊലീസ് പറ‍ഞ്ഞു. യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്ന ഒരാള്‍ ഇവരുടെ ഭര്‍ത്താവിനെതിരെ കൊലപാതകക്കേസ് ഫയല്‍ ചെയ്ത വ്യക്തിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ദിനേഷ് യാദവ് പറഞ്ഞു. അതിനാല്‍ ആരുടെയെങ്കിലും പ്രേരണ മൂലമാണോ യുവതി പരാതി നല്‍കിയിരിക്കുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Top