കെ.എസ്.ആര്‍.ടി.സിയുടെ ആദ്യത്തെ വനിത സ്റ്റേഷന്‍ മാസ്റ്റര്‍ ഇന്ന് ചാര്‍ജെടുക്കും

തൊടുപുഴ: കെ.എസ്.ആര്‍.ടി.സിയുടെ ആദ്യത്തെ വനിത സ്റ്റേഷന്‍ മാസ്റ്റര്‍ ഇന്ന് ചാര്‍ജെടുക്കും. കെ.ആര്‍ രോഹിണിയാണ് പിറവം ഡിപ്പോയില്‍ സ്റ്റേഷന്‍ മാസ്റ്ററായി ചുമതലയേല്‍ക്കുക. 20 വര്‍ഷം സര്‍വീസുള്ള രോഹിണി തൊടുപുഴ ഡിപ്പോയില്‍ അവധി ഒഴിവില്‍ സ്റ്റേഷന്‍ മാസ്റ്ററുടെ ചുമതല വഹിച്ചിട്ടുണ്ട്.

1997 ല്‍ കണ്ടക്ടറായി സര്‍വീസില്‍ പ്രവേശിച്ച രോഹിണി ചെങ്ങന്നൂര്‍ ഡിപ്പോയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇടുക്കി വഴിത്തല കണിയാപറമ്പില്‍ സുരേഷിന്റെ ഭാര്യയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top