ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ പത്തൊന്‍പത്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍

ഗുരുഗ്രാം: ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പതുകാരി കൂട്ടമാനഭംഗത്തിന് ഇരയായി. ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഗുരുഗ്രാമിലെ മാളില്‍ ജോലി ചെയ്യുന്ന ഡല്‍ഹി സ്വദേശിനിയാണ് മാനഭംഗത്തിനിരയായത്. സംഭവത്തില്‍ ടാക്‌സി ഡ്രൈവറും സുഹൃത്തും അറസ്റ്റിലായി.

ശനിയാഴ്ച രാത്രി ഗുരുഗ്രാമില്‍നിന്ന് ടാക്‌സി വിളിച്ചതാണ് പെണ്‍കുട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ കൂടി വണ്ടിയില്‍ കയറുകയും പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഉപദ്രവിക്കുകയുമായിരുന്നു. പിന്നീട് മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവശനിലയിലായ പെണ്‍കുട്ടി സുഹൃത്തുക്കളെ വിളിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ടാക്‌സി ഡ്രൈവറായ ബിദുര്‍ സിംഗ് (23), സുഹൃത്ത് സുമിത് (24) എന്നിവരെ അറസ്റ്റ് ചെയ്തത്.

Top