ജീവനുള്ള ശരീരം പാതി അഴുകിയ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി; ഭര്‍ത്താവിനും മകനുമെതിരെ കേസ്

പ്രായമായവരെ വീടിനുള്ളില്‍ പൂട്ടി ഇടുന്നതും, ശ്രദ്ധിക്കാതിരിക്കുന്നതുമായ സംഭവങ്ങളെല്ലാം പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ അയല്‍വാസികള്‍ കണ്ടത് പകുതി അഴുകിയ നിലയില്‍ സ്ത്രീയുടെ ജീവനുള്ള ശരീരവും. അമേരിക്കയിലെ ജോര്‍ജിയയില്‍ 50 വയസു പ്രായമുള്ള സ്ത്രീയെയാണ് അഴുകിയ അവസ്ഥയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവിനും മകനും എതിരേ കേസ് എടുത്തു. വീടിനു പുറത്തേയ്ക്കു ദുര്‍ഗന്ധം വന്നു തുടങ്ങിയതോടെയാണു നാട്ടുകാര്‍ അന്വേഷിച്ച് എത്തിയത്. മുറിയില്‍ കട്ടിലിനോടു ചേര്‍ന്നായിരുന്നു യുവതിയെ കണ്ടെത്തിയത്. ശരീരത്തില്‍ ചെറു പ്രാണികള്‍ അരിച്ചു നടക്കുന്നുണ്ടായിരുന്നു. ഒരാഴ്ച്ചയായി ആരും തിരിഞ്ഞു നോക്കിട്ടില്ലാത്ത മുറിക്കുള്ളില്‍ സ്ത്രീ അകപ്പെടുകയായിരുന്നു എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഭര്‍ത്താവിനേയും മകനേയും ചോദ്യം ചെയ്തു വരികയാണ്. ജീവന്‍ നഷ്ട്ടപ്പെട്ടിട്ടില്ല യുവതിയെ പോലീസ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

Top