ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ തകര്‍ച്ചയില്‍..!! നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് വന്‍ തകര്‍ച്ചയോടെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് എത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (നാലു പന്തില്‍ ഒന്ന്), ലോകേഷ് രാഹുല്‍ (ഏഴു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ആറു പന്തില്‍ ഒന്ന്), ദിനേഷ് കാര്‍ത്തിക് 25 പന്തില്‍ ആറ്) എന്നിവരാണ് പുറത്തായത്.

15 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് നേടിയത്. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുന:രാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടക്കത്തില്‍ തന്നെ 74 റണ്‍സെടുത്ത റോസ് ടെയ്ലറെ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കി. 90 പന്തുകള്‍ നേരിട്ടാണ് ടെയ്ലര്‍ 74 റണ്‍സെടുത്തത്. പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥത്തെ ഭുവനേശ്വറിന്റെ പന്തില്‍ ജഡേജ ക്യാച്ചെടുത്തു. അതേ ഓവറില്‍ തന്നെ ഭുവി മാറ്റ് ഹെന്റിയേയും പുറത്താക്കി.

സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്ണുള്ളപ്പോള്‍ തന്നെ കിവീസിന് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ നഷ്ടമായി. വൈകാതെ ഹെന്റി നിക്കോള്‍സും (28) മടങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്ലറും ചേര്‍ന്ന് മെല്ലപ്പോക്ക് കൂട്ടുകെട്ട് കിവീസിനെ 134-ല്‍ എത്തിച്ചു. 95 പന്തുകള്‍ നേരിട്ട് 67 റണ്‍സെടുത്ത വില്യംസണെ ചാഹല്‍ പുറത്താക്കുകയായിരുന്നു.

ജിമ്മി നീഷം (12), കോളിന്‍ ഗ്രാന്ദോം (16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 43 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ബുംറ, ചാഹല്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Top