ന്യൂഡൽഹി: എസ്പി യതീഷ് ചന്ദ്രയെ പൂട്ടാനുളള സംസ്ഥാന ബിജെപി നീക്കത്തിന് വന്‍ തിരിച്ചടി. ശബരിമല പ്രക്ഷോഭ കാലത്ത് കേന്ദ്ര മന്ത്രിയായിരുന്ന പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തില്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് കേന്ദ്ര തീരുമാനം. മന്ത്രിയോട് എസ്പി അപമര്യാദയായി പെരുമാറി എന്നതായിരുന്നു പരാതി.
യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ നല്‍കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തളളിയതായി റിപ്പോര്‍ട്ട്. സംസ്ഥാന ബിജെപിക്ക് നാണക്കേടായിരിക്കുകയാണ് കേന്ദ്ര തീരുമാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെയുളള സമരകാലത്ത് സന്ദര്‍ശനത്തിനായി എത്തിയ പൊന്‍ രാധാകൃഷ്ണന്റെ വാഹനം എസ്പി തടഞ്ഞത് വലിയ വിവാദമായിരുന്നു.
എന്നാൽ വിവാദ സംഭവമുണ്ടായി ഒൻപത് മാസങ്ങൾക്കിപ്പുറവും എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിവരാവകാശ രേഖപ്രകാരം ചോദ്യമുന്നയിച്ചപ്പോൾ ഇതു വരെയും നടപടിയൊന്നും സ്വീകരിച്ചില്ല എന്ന മറുപടിയാണ് ലഭിച്ചത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി കേന്ദ്രത്തിന് ലഭിച്ചുവെന്നും എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി എന്നുമാണ് ചോദ്യത്തിന് ഉത്തരമായി ലഭിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങൾ ഒരു സ്വകാര്യ ചാനലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ പ്രതികരിക്കവേ ഇനിയും യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി നൽകുമെന്ന് ബി.ജെ.പി നേതാവ് എം.എസ് കുമാർ പ്രതികരിച്ചു.