സഹാറന്‍പുര്‍: ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഇന്ദിര കോളനിയിലാണ് സംഭവം. യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഗ്രാമപഞ്ചായത്താണ് പ്രാകൃത ശിക്ഷ യുവാവിന് വിധിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് യുവതിയെയോ യുവതിക്ക് തന്നെയോ അറിയില്ലെന്നും അവരുമായി അവിഹിത ബന്ധമില്ലെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ട്. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി സഹാറന്‍പുര്‍ എസ്.പി ബബ് ലുകുമാര്‍ പറഞ്ഞു.


