ദിലീപ്, സെല്‍നമ്പര്‍2 -523, സബ് ജയില്‍; ദിലീപിന് ഇത് കത്തുകളുടെ പെരുമഴക്കാലം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കത്തുകളാണ് താരത്തിനു വന്നുകൊണ്ടിരിക്കുന്നത്. ആലുവ സബ് ജയിലില്‍ 523ാം നമ്പര്‍ തടവുകാരനാണ് ദിലീപ്.

ദിലീപിനെ തേടി ആലുവ സബ് ജയിലിലേക്ക് കത്തുകള്‍ നിരവധി എത്തുന്നുണ്ട്. ഇതിനകം 30 കത്തുകള്‍ ദിലീപിന്‍റെ പേരില്‍ വന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു. വന്നിരിക്കുന്ന ഭൂരിഭാഗം കത്തുകളിലെയും മേല്‍വിലാസം ഒന്നു തന്നെയാണ്. ദിലീപ്, സെല്‍ നമ്പര്‍ 2-523, സബ് ജയില്‍ ആലുവ എന്നാണ് കത്തുകളിലെ വിലാസമുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ കത്തുകള്‍ മാത്രമല്ല വന്നിരിക്കുന്നത്. രജിസ്റ്റേര്‍ഡ് കത്തുകളും ദിലീപിനെ തേടിയെത്തിയെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

ഗോപാലകൃഷ്ണന്‍ എന്ന യഥാര്‍ഥ പേരിലും ഒരു കത്ത് വന്നു. ഗോപാലകൃഷ്ണന്‍, പത്മസരോവരം, കൊട്ടാരക്കടവ്, ആലുവ എന്ന വിലാസത്തോടൊപ്പം ഇപ്പോള്‍ ആലുവ സബ് ജയില്‍ എന്നും ഒരു കത്തില്‍ എഴുതിയിരുന്നു.

ഇന്‍ലന്‍ഡും സാധാരണ കവറുകളും പോസ്റ്റ് കാര്‍ഡുമെല്ലാമാണ് ദിലീപിന് വന്ന കത്തുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തിലും മതിയായ സ്റ്റാംപുകളും പതിച്ചിട്ടുണ്ട്.

സാധാരണ കത്തുകള്‍ക്കൊപ്പം വന്ന രജിസ്റ്റേര്‍ഡ് കത്തുകള്‍ ദിലീപിനെ കൊണ്ട് ജയില്‍ അധികൃതര്‍ ഒപ്പ് ഇട്ട് വാങ്ങിക്കുകയായിരുന്നു.

തനിക്ക് ജയിലിലേക്ക് കത്തുകള്‍ തുരുതുരാ വന്നുകൊണ്ടിരിക്കുകയാണെങ്കിലും ദിലീപ് ഇവയെ അവഗണിച്ച മട്ടാണ്. ഒരു കത്ത് പോലും വായിക്കാന്‍ താരം തയ്യാറായില്ലെന്നാണ് വിവരം.

ദിലീപ് കത്തുകള്‍ വായിക്കാന്‍ തയ്യാറാവാത്തതിനാല്‍ ജയില്‍ അധികൃതര്‍ അവ ജയിലില്‍ തന്നെ സൂക്ഷിക്കും. ജയിലില്‍ നിന്നു മോചിതനായാല്‍ ഈ കത്തുകള്‍ കൊടുത്തയക്കുകയും ചെയ്യും.

Top