മലയാള സിനിമയിലെ കൊള്ളരുതായ്മകയ്‌ക്കെതിരെയും താരരാജാക്കന്മാർക്കെതിരെ വാളോങ്ങിയും മല്ലികാ സുകുമാരന്റെ പ്രസംഗം

കൊച്ചി: മലയാള സിനിമയിലെ കൊള്ളരുതായ്മകയ്‌ക്കെതിരെയും താരരാജാക്കന്മാർക്കെതിരെ വാളോങ്ങിയും മല്ലികാ സുകുമാരന്റെ പ്രസംഗം .സിനിമയിലെ വിലക്കിന്റെ രാഷ്ട്രീയം അവർ ചർച്ചയാക്കി. സിനിമയിൽ ഭർത്താവിനും മക്കൾക്കും നേരിട്ട ഒറ്റപ്പെടുത്തലും അത് മറികടന്നതും നന്ദിയോടെ സ്മരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജയിലിലാകലിന് ശേഷം സിനിമാ ലോകം രണ്ട് തട്ടിലാണ്. ഇതിന് പുതിയ മാനം നൽകുകയാണ് മല്ലികയുടെ പ്രസംഗം.നടൻ സുകുമാരന്റെ ഭാര്യയും പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും അമ്മയുമാണ് മല്ലിക സുകുമാരൻ . മല്ലികയുടെ രണ്ട് ദിവസം മുമ്പത്തെ ഒരു പ്രസംഗമാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചർച്ച. വിനയൻ ചിത്രത്തിന്റെ പൂജാ ചടങ്ങിലെ പ്രസംഗത്തിലാണ് അതിശക്തമായ പ്രതികരണവുമായി മല്ലിക സുകുമാരൻ എത്തിയത് .

സംവിധായകൻ വിനയൻ സഹായിച്ചില്ലങ്കിൽ ഇന്ദ്രജിത്ത് ഇന്ന് തന്റെ സഹോദരൻ അമേരിക്കിൽ നടത്തിവരുന്ന സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരനും പൃഥ്വി ഓസ്‌ട്രേലിയയിൽ സെറ്റിലാവുകയും ചെയ്യുമായിരുന്നെന്നു-മല്ലിക വ്യക്തമാക്കി. ഈശ്വരൻ മനുഷ്യരെ രക്ഷിക്കാനേ അവസരം തന്നിട്ടുള്ളു. ശിക്ഷിക്കാൻ അവസരം തന്നിട്ടില്ല. അങ്ങിനെ ശിക്ഷിക്കാൻ ശ്രമിച്ചാൽ മറ്റൊരുരൂപത്തിൽ എവിടുന്നെങ്കിലുമൊക്കെ ആ ശിക്ഷ നമ്മൾ സ്വയം ഏറ്റുവാങ്ങേണ്ടിവരും. ഒരു കാര്യത്തിലും ചുമ്മാ പ്രതികരിക്കാൻ നിൽക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്. ആളാവാനുള്ള പ്രതികരണങ്ങൾ കൊണ്ട് കാര്യമില്ല. കാര്യ-കാരണങ്ങൾ മനസ്സിലാക്കി, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം.RAMYA -PRUTHWI

കഴിഞ്ഞ ദിവസം കാക്കാനാട് നടന്ന വിനയന്റെ പുതിയ ചിത്രത്തിന്റെ പൂജ വേളിയിലാണ് കുടുമ്പാംഗങ്ങളിൽ മാത്രമൊതുങ്ങിയിരുന്ന ഇക്കാര്യം മല്ലിക സിനമലോകവുമായി പങ്കുവച്ചത്. ഈ ചടങ്ങിൽ മമ്മൂട്ടിയും പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ അവസാന നിമിഷം പിന്മാറി. ഈ ചടങ്ങിലാണ് മലയാള സിനിമയിലെ ഒതുക്കൽ രാഷ്ട്രീയം മല്ലിക വിശദീകരിച്ചത്. സുകുമാരനിൽ തുടങ്ങിയ വനവാസ ജീവിതം അല്പസ്വൽപം പൃഥ്വിരാജിലേക്ക് പകരാൻ ശ്രമമുണ്ടായി. വിനയൻ സാറിന്റെ സിനിമയിൽ അഭിനയിച്ചതിന് മാപ്പ് പറണമെന്നായി. മാപ്പെന്ന വാക്കുതന്നെ വേണം ,ഖേദം എന്നത് പോരാന്നായി. അങ്ങിനെയിരിക്കെ ഒതുക്കിയിരുത്തലിന് ശേഷം അത്ഭുദ്വീപിലുടെ പൃഥ്വി വീണ്ടും സിനിമയിലെത്തി.

മക്കളുടെ പേരുപറഞ്ഞ് അഭിമാനത്തോടെ ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ ഏറ്റവും കടപ്പാടുള്ളത് വിനയൻ സാറിനോടാണ്.മല്ലിക തുടർന്ന് പറഞ്ഞു. സിനിമയെക്കുറിച്ച് ഇത്രയൊക്കെ ആധികാരികമായി കാനം സാറൊക്കെ സംസാരിക്കുമ്പോൾ എവിടെയൊക്കയോ എന്തൊക്കൊയോ വെളിച്ചം ഇനിയും മലയാള സിനിമയിൽ വരാനുണ്ടെന്ന് തോന്നു.ചടങ്ങിൽ പങ്കെടുത്ത കാനം രാജേന്ദ്രനെ നോക്കി മല്ലിക ഇത് പറഞ്ഞപ്പോൾ സദസ്സ് കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. മണിയുടെ ജിവിതകഥാംശം ഉൾപ്പെടുന്ന ചിത്രത്തിലെ നാകനായ സെന്തിലിനെ വേദിയിൽ അനുമോദിക്കാനും അവർ മറന്നില്ല.ഗുരുത്വം കളായതെ ,വന്നവഴി മറക്കാതെ മുന്നോട്ട് പോകണം .രാജമണിയെന്ന സെന്തിലിന് അവർ നൽകിയ നിർദ്ദേശം ഇതായിരുന്നു.Prithviraj_

വാസന്തിയും ലക്ഷിമിയും എന്ന ചിത്രത്തിലെ അഭിനയത്തിന മണിക്ക് അവാർഡ് കിട്ടേണ്ടതായിരുന്നു. അവാർഡില്ലന്നറിഞ്ഞപ്പോൾ മണിയല്ല ബോധംകെട്ടത്,യഥാർത്ഥത്തിൽ ഞങ്ങളൊക്കായാ ബോധംകെട്ടത്.ആ ചിത്രത്തിലെ മണിയുടെ അഭിനയത്തോട് കിടപിടിക്കുന്ന തരത്തിൽ ഇനിയൊന്ന് ഇന്ത്യൻ സിനിമിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. മണിയോട് ഞാൻ പലപ്പോഴും നേരിൽ പറഞ്ഞിട്ടുണ്ട് ,അഭിനിക്കുകയാണെങ്കിൽ മണിയുടെ അമ്മവേഷം ചെയ്യാൻ താൽപര്യമുണ്ടെന്ന് .അത് നടക്കാതെ പോയതിൽ ഇന്നും വിഷമമുണ്ട്-അവർ വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസിൽ ഉറച്ച നിലപാട് എടുത്തത് പൃഥ്വി രാജാണ്. പൃഥ്വിയുടെ സമ്മർദ്ദത്തെ തുടർന്നാണ് മമ്മൂട്ടി, ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതെന്ന് പോലും ചർച്ചകളെത്തി. അതിനിടെയാണ് മല്ലികയും നിലപാട് വിശദീകരിച്ച് എത്തുന്നത്.

ഞാൻ തിരിച്ചങ്ങ് ഓസ്‌ട്രേലിയയിലേക്ക് പൊയ്‌ക്കോട്ടെയെന്ന് എന്റെ മകൻ ചോദിച്ചപ്പോൾ ഒറ്റക്കാര്യമേ ഞാൻ ചോദിച്ചുള്ളു, നീ ഓറിയന്റേഷൻ കോഴ്‌സുവരെ മുടക്കി ഇവിടെ വന്ന് സിനിമയിൽ അഭിനിച്ചത് ഇവിടെ തുടർന്ന് നിൽക്കണമെന്ന ആഗ്രഹത്താലാണോ അതോ ചുമ്മാ ഒന്ന് നോക്കിയിട്ട് തിരിച്ച് പോകാനാണോ. ഞാൻ വന്നത് നിൽക്കാൻ തന്നെയാണെന്ന് അവൻ പറഞ്ഞു.എന്നാൽ ഇവിടെ നിന്നാൽമതിയെന്ന് ഞാൻ പറഞ്ഞു.അത് അവന് ഒരുപാട് മാനസീക ധൈര്യവും ആത്മവിശ്വസാവും ഒക്കെ പകർന്നിരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നു.അങ്ങിനെയിരിക്കെയാണ് അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ വിനയൻസാർ പൃഥ്വിരാജിനെ വീണ്ടും സിനിമിലേക്ക് കൊണ്ടുവരുന്നത്.ഇതിന് ശേഷം അവന് തിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല. ഒരു വിഭാഗത്തിന്റെ ബഹിഷ്‌കരണ ആഹ്വാനത്തിൽ മനസ്സുമടുത്ത്് വിദേശവാസത്തിനൊരുങ്ങിയ മകൻ പൃഥ്വിരാജിനെ സിനിമയിൽ പിടിച്ചുനിർത്തിയതിൽ തന്റെ ഇടപെടൽ മാതാവ് മല്ലിക സുകുമാരൻ വിവവരിച്ചത് ഇങ്ങനെയാണ്.

Latest