വധുവിനെ അന്വേഷിച്ച് ആര്യ ഫെയ്സ്ബുക്ക് ലൈവില്‍; ഇതുവരെ വന്നത് ഒരു ലക്ഷത്തിലധികം കോളുകള്‍; വിവാഹം റിയാലിറ്റി ഷോയിലൂടെ

വധുവിനെ അന്വേഷിച്ച് ഫെയ്സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യയെ ആരാധകര്‍ അമ്പരിപ്പിച്ചു. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നത്. 7000 അപേക്ഷകളും ഇതിനു പുറമെ വന്നിട്ടുണ്ട്. തനിക്ക് വധുവിനെ വേണമെന്ന ആവശ്യം ആര്യ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഭാവി വധു സിനിമാ നടിയാകണമെന്ന നിര്‍ബന്ധമില്ല. താത്പര്യമുള്ളവര്‍ക്ക് വിളിക്കാനായി താരം ഫോണ്‍ നമ്പറും നല്‍കിയിരുന്നു. ഇതു കൂടാതെ രജിസ്ട്രേഷനുള്ള വെബ്സൈറ്റും ആര്യ ഫെയ്സ്ബുക്ക് ലൈവില്‍ പുറത്തുവിട്ടു. ആര്യയുടെ ഏക ഡിമാന്‍ഡ് വധു തന്നെ സ്നേഹിക്കുന്ന പെണ്‍കുട്ടിയായിരിക്കണമെന്നതു മാത്രമാണ്. വധുവിനെ റിയാലിറ്റി ഷോയിലൂടെയായിരിക്കും തിരെഞ്ഞടുക്കുക. ഈ ഷോ കളേഴ്സ് ടിവിയാണ് സംഘടിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം കോളുകളും 7000 ലധികം അപേക്ഷകളും ലഭിച്ചതായി ആര്യ അറിയിച്ചു. ഇതില്‍ നിന്ന് 16 പേരെ എങ്ക വീട്ടു മാപ്പിളൈ എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തു. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തും.

വിജയ് സാറിന് ഇനി ചിത്രങ്ങള്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണ്; എങ്ക വീട്ടു മാപ്പിളൈ മത്സരാര്‍ഥി അബര്‍നദി പറഞ്ഞ കാര്യങ്ങള്‍  ഞെട്ടിക്കുന്നത് ആര്യ തടിതപ്പിയെങ്കിലും എല്ലാം മറന്ന് പിന്മാറാന്‍  പെണ്‍കുട്ടികള്‍ തയാറല്ല; ഒരു തീരുമാനമുണ്ടാകാന്‍ കാത്തിരിക്കുന്നു, ആര്യയുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കു ന്നു; നടന്‍ ആര്യ ശരിക്കും പെട്ടുവെന്ന് സോഷ്യല്‍മീഡിയ ആര്യയില്ലാതെ ഇനി ഒരു ജീവിതമില്ലെന്ന് തുറന്നു പറഞ്ഞ് ആര്യയുടെ പെണ്ണ് എന്നു വിശേഷിപ്പിക്കപ്പെട്ട അബര്‍നദി ആര്യയ്ക്ക് ബട്ടണ്‍ തയ്ച്ചുകൊടുക്കുന്ന ടാസ്‌കിലാണ് ഞാന്‍ കലിപ്പായത്; സീതാ ലക്ഷ്മി സീതാലക്ഷ്മി ഇനിയും അതില്‍ നിന്നും പുറത്തുവന്നിട്ടില്ല; അവള്‍ വിഷമത്തിലാണ്; ശ്വേത
Latest
Widgets Magazine