ആര്യയ്ക്ക് ബട്ടണ്‍ തയ്ച്ചുകൊടുക്കുന്ന ടാസ്‌കിലാണ് ഞാന്‍ കലിപ്പായത്; സീതാ ലക്ഷ്മി

ആര്യയുടെ വധുവിനെ കണ്ടെത്താനായി നടത്തിയ എങ്ക വീട്ട് മാപ്പിള്ളൈ റിയാലിറ്റി ഷോയില്‍ ഫൈനല്‍ വരെ മത്സരിച്ച മലയാളി പെണ്‍കുട്ടിയാണ് സീതാ ലക്ഷ്മി. അവസാനം ആര്യ തീരുമാനം പിന്നെ അറിയിക്കാമെന്ന് പറഞ്ഞതോടെ ഏറെ വേദനിച്ചത് സീതയായിരുന്നു. ബ്രാഹ്മണ കുടുംബത്തില്‍ നിന്നുമെത്തിയ സീതയുടെ സംസാരം മലയാളവും അയ്യങ്കാര്‍ ഭാഷയും ചേര്‍ന്നതുമാണ്.

അവസാന നിമിഷം ആര്യ കൈയൊഴിഞ്ഞപ്പോള്‍ ഏറെ വേദനിച്ചത് സീതാ ലക്ഷ്മിയായിരുന്നുവെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സീത തന്നെ ഷോയെക്കുറിച്ചും ആര്യയെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്. മറ്റ് മത്സരാര്‍ത്ഥികള്‍ ആര്യയോട് അടുക്കുമ്പോള്‍ ചില സമയത്ത് ദേഷ്യം വന്നിട്ടുണ്ടെന്ന് സീതാ ലക്ഷ്മി പറഞ്ഞു.

സീതയുടെ വാക്കുകള്‍:

യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മുടെ കാമുകനെ വേറൊരു പെണ്ണ് നോക്കിയാല്‍ തന്നെ ദേഷ്യം വരും. പക്ഷേ എനിക്ക് ആര്യയോട് ദേഷ്യം വന്നില്ല. മറ്റുള്ള പിള്ളേര്‍ക്കും ആഗ്രഹമുണ്ടാകില്ലേ എന്ന് കരുതി ഞാന്‍ എല്ലാം തള്ളികളയുകയായിരുന്നു. മത്സരത്തില്‍ എതിരാളിയായി തോന്നിയത് ശ്വേതയായിരുന്നു. ഞാനും ശ്വേതയുമായിരുന്നു ആര്യയുമായി കൂടുതല്‍ അടുപ്പം കാണിച്ചത്.

ഇത് സ്‌ക്രിപ്റ്റഡ് അല്ല. ആര്യയുമായി അടുക്കാന്‍ പറ്റുന്ന ചില ടാസ്‌കുകള്‍ തന്നിരുന്നു. പക്ഷേ അതൊക്കെ അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്തതാണ്. ബട്ടണ്‍ ടാസ്‌കില്‍ അദ്ദേഹത്തിന് എല്ലാവരും ബട്ടണ്‍ തയ്ച്ചുകൊടുക്കുന്ന രംഗമുണ്ടായിരുന്നു. അദ്ദേഹത്തിന് ബട്ടണ്‍ തയ്ച്ച് കൊടുത്ത് നൂല് കടിച്ചുമുറിക്കുന്ന മറ്റുള്ളവരെ കണ്ടപ്പോള്‍ ശരിക്കും കലിപ്പിളകി.

ആര്യയുടെ മനസ്സു കീഴടക്കിയത്  സയേഷ സൈഗാള്‍; ഇരുവരും ഉടന്‍ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട് വിജയ് സാറിന് ഇനി ചിത്രങ്ങള്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണ്; എങ്ക വീട്ടു മാപ്പിളൈ മത്സരാര്‍ഥി അബര്‍നദി പറഞ്ഞ കാര്യങ്ങള്‍  ഞെട്ടിക്കുന്നത് ആര്യ തടിതപ്പിയെങ്കിലും എല്ലാം മറന്ന് പിന്മാറാന്‍  പെണ്‍കുട്ടികള്‍ തയാറല്ല; ഒരു തീരുമാനമുണ്ടാകാന്‍ കാത്തിരിക്കുന്നു, ആര്യയുടെ മനസ് മാറുമെന്ന് പ്രതീക്ഷിക്കു ന്നു; നടന്‍ ആര്യ ശരിക്കും പെട്ടുവെന്ന് സോഷ്യല്‍മീഡിയ ആര്യയില്ലാതെ ഇനി ഒരു ജീവിതമില്ലെന്ന് തുറന്നു പറഞ്ഞ് ആര്യയുടെ പെണ്ണ് എന്നു വിശേഷിപ്പിക്കപ്പെട്ട അബര്‍നദി സീതാലക്ഷ്മി ഇനിയും അതില്‍ നിന്നും പുറത്തുവന്നിട്ടില്ല; അവള്‍ വിഷമത്തിലാണ്; ശ്വേത
Latest
Widgets Magazine