മൃദംഗ വാദകനും നടനുമായ ഹരിനാരായണന്‍ കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നെന്ന് വെളിപ്പെടുത്തല്‍; ഞെട്ടിക്കുന്ന ലൈംഗീക അതിക്രമങ്ങളുടെ വെളിപ്പെടുത്തലുകള്‍ 

ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഫേസ്ബുക്കിലൂടെ മലയാളി സ്ത്രീകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദലിത് ഫെമിനിസ്റ്റുകള്‍ തുടക്കമിട്ട തങ്ങള്‍ നേരിട്ട ലൈംഗീക പീഡിനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളില്‍ പലതും നിയമ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പല പൊയ്മുഖങ്ങളും അഴിഞ്ഞുവീഴുകയാണ്. തുറന്നു പറയുന്നവര്‍ക്ക് പിന്തുണയുമായി ദലിത് ഫെമിനിസ്റ്റുകള്‍ തന്നെ നേരിട്ട് രംഗത്തുണ്ട്.

പ്രായപൂര്‍ത്തിിയാകാത്ത സമയത്ത് നേരിട്ട പീഡനം തുറന്നുപറഞ്ഞ ഒരു വ്യക്തിയുടെയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ കേസെടുക്കാന്‍ യുവജന കമ്മീഷന്‍ ഉത്തരവിട്ടുകഴിഞ്ഞു. പലരും തങ്ങള്‍ നേരിട്ട അതിക്രമം തുറന്നു പറഞ്ഞെങ്കിലും നിയമ നടപടികളിലേയ്ക്ക് കടന്നിട്ടില്ല. എന്നാല്‍ ചില സ്ത്രീകള്‍ അവര്‍ സാക്ഷികളായ പീഡനങ്ങളാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇവ എങ്ങനെ നിയമ നടപടികളിലേക്ക് എത്തിക്കും എന്ന സംശയത്തിലാണ് പലരും.

ഇത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് അറിയപ്പെടുന്ന മൃദംഗവാദകനും നടനുമായ ഹരിനാരായണനെതിരെ ഒരു യുവതി ഉന്നയിച്ചിരിക്കുന്നത്. ഹരിനാരായണന്‍ തന്നോടു കാണിച്ച അതിക്രമം വെളിപ്പെടുത്തുന്നതിനൊപ്പം യുവത് പറയുന്നത് ഹരിനാരായണന്‍ വീട്ടിനടുത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ്.

പൊലീസിന് നേരിട്ട് തന്നെ നിയമ നടപടി എടുക്കാവുന്ന അനവധി വെളിപ്പെടുത്തലുകള്‍ ഇതിനോടകം തന്നെ ഫേസ്ബുക്കില്‍ ഉണ്ടായിക്കഴിഞ്ഞു. എന്നാല്‍ നിയമ സംവിധാനം വെറും നോക്കുകുത്തിയായി നില്‍ക്കുകയാണ്.

വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ അന്വേഷിച്ചുകൊണ്ടിരുന്നത് സ്വാതന്ത്ര്യമാണെന്നും പലപ്പോഴും അത് നിഷേധിക്കപ്പെട്ടത് പുരുഷകേന്ദ്രീകൃതമായ ഈ ഊള വ്യവസ്ഥിതിയുടെ പ്രശ്നമാണെന്നും തിരിച്ചറിയുവാനുള്ള രാഷ്ട്രീയ തെളിച്ചത്തിലേക്കെത്താന്‍ ഉടലില്‍ പെണ്ണും അകമേ അനിശ്ചിതമായ പലതുമായ ഒരാളെന്ന നിലയില്‍ ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്.

10 വയസ്സു മുതല്‍ 17 വയസ്സു വരെ അച്ഛന്‍ ആയിരുന്ന മൈരനാല്‍ നിരന്തരം സെക്ഷ്വലി അബ്യൂസ് ചെയ്യപ്പെട്ടപ്പോള്‍ കുടുംബത്തിന്റെ മാനം, അധികാര സ്വരൂപനായ അയാളോടുള്ള ഭയം ഒക്കെക്കൊണ്ടാവാം വീട്ടിലെ മറ്റാളുകള്‍ ഇതിനെ അതീവ രഹസ്യമായി പൂഴ്ത്തിവച്ചത്. സ്‌കൂളില്‍ പോകുമ്പോഴും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുമ്പോഴും വാ തുറക്കാതിരിക്കാന്‍ എനിക്ക് പ്രത്യേക മാന്‍ഡേറ്റുകള്‍ കിട്ടിയിരുന്നു. ഒരു പെണ്‍കുട്ടി മാത്രമല്ല, മറ്റു പലതുമായി മനസ്സുകൊണ്ടും ശരീരം കൊണ്ടും എന്നെ ഞാന്‍ മനസ്സിലാക്കിത്തുടങ്ങുന്ന ആ പ്രായത്തില്‍ ഈ സംഭവങ്ങള്‍ എനിക്കുണ്ടാക്കിയ ട്രോമ പറഞ്ഞറിയിക്കാനറിയില്ല. സെക്ഷ്വല്‍ അബ്യൂസിനു പുറമെയുള്ള അയാളുടെ വയലന്‍സിന്റെ തിരുശേഷിപ്പുകള്‍ എന്റെ ശരീരത്തിലും മനസ്സിലും ഇപ്പോഴും ബാക്കിയാണ്. വൈകാരികമായി അരക്ഷിതവും അസന്തുലിതവും വയലന്റുമായ ഒരു മനോനിലയിലേക്ക് ഈ സംഭവങ്ങള്‍ എന്നെ എത്തിച്ചു.

19 വയസ്സില്‍ ജോലി ചെയ്തു തുടങ്ങുകയും ഭാഗീകമായി വീടുപേക്ഷിക്കുകയും ചെയ്ത് ഞാനിറങ്ങിയ ഹെട്രോ നോര്‍മേറ്റീവായ ലോകത്ത് എന്റെ ശരീരവും identity യും പല പ്രശ്നങ്ങളുമുണ്ടാക്കിയപ്പോള്‍ പ്രതിരോധമെന്നോണം എനിക്കുള്ളതുമില്ലാത്തതുമായ പല വൈകാരിക ബൗദ്ധിക privilege കളെയും ഞാന്‍ manipulate ചെയ്യുകയും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പല കഥകളും perform ചെയ്യുകയും ചെയ്തു. അതെന്നെ കൂടുതല്‍ ഭീരുവാക്കി എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. സുഹൃത്തിന്റെയും അച്ഛന്റെയും അമ്മാവന്റെയും ഒക്കെ വേഷം കെട്ടി എന്റെ emotional vulnerabiltiyയെ പല പുരുഷന്‍മാരും ദുരുപയോഗം ചെയ്തു. പലപ്പോഴും എന്റെ വയലന്‍സും നുണകളുമെല്ലാം എന്റെ മാത്രം തെറ്റായി ഞാന്‍ മനസ്സിലാക്കി, പാപബോധത്തില്‍ പെട്ടു.

ഏകദേശം 2 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ബേപ്പൂരുള്ള മൃദംഗവാദകനും നടനുമായ ഹരിനാരായണന്റെ വീട്ടിലെത്തുന്നത്. സംഗീതവും സാഹിത്യവും സിനിമയും ചര്‍ച്ചചെയ്തുകൊണ്ട് അവിടത്തെ സ്ഥിരം സന്ദര്‍ശകയായി. മൂന്നാമത്തെയോ നാലാമത്തെയോ കൂടിക്കാഴ്ചയില്‍ അയാള്‍ പ്രണയാഭ്യര്‍ത്ഥനയുമായി സമീപിക്കുകയും ഒരുതവണ എന്റെ consent ഇല്ലാതെ ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവിടെവച്ച് എന്റെ ‘നോ’ എടുത്തപോലെ നടിക്കുകയും പിന്നീട് മാപ്പു പറയുകയും എന്നാല്‍ അയാളുടെ male cirlce ഇല്‍ എന്നെ ‘കളിക്കാന്‍ കിട്ടി’ എന്ന് വീമ്പിളക്കുകയും ചെയ്തതായി ഈയ്യടുത്താണ് ഞാന്‍ അറിഞ്ഞത്. ആ space ഇല്‍ വന്നുപോയിട്ടുള്ള എന്റെ മറ്റ് പെണ്‍ സുഹൃത്തുക്കളുടെ അനുഭവങ്ങളില്‍ ചിലത് ഇതിലും മോശമാണ്. ആ ഇടത്തില്‍ വച്ച് ദളിത് ആയ എന്റെ പുരുഷ സുഹൃത്തുക്കള്‍ക്ക് ജാതീയ അധിക്ഷേപം നേരിടേണ്ടിവന്നിട്ടുണ്ട്. അയാളുടെ വീട്ടിനടുത്തുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് പലപ്പോഴും പലരോടും വീരവാദം മുഴക്കുന്നതിന് ഞാന്‍ സാക്ഷിയാണ്.

കഴിഞ്ഞദിവസം ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്തതിന്റെ പൈസയുമായി ബന്ധപ്പെട്ട് അയാളുടെ വീട്ടിലുണ്ടായ തര്‍ക്കത്തില്‍ ഞാനയാളെയും അയാളെന്നെയും വൃത്തികെട്ട തെറികള്‍ വിളിക്കുന്ന അവസ്ഥയുണ്ടായി. ഞാന്‍ വളരെ വയലന്റായിരുന്നു. ഹൗസ് ഓണര്‍ വാടക ചോദിച്ചുവരുമ്പോള്‍ എന്തുപറയും എന്ന ചോദ്യത്തിന് ‘ട്രൗസറഴിച്ചിട്ട് കെടന്നുകൊടുത്താല്‍ മതി’ എന്നായിരുന്നുആ മഹാന്റെ മറുപടി.

ഒരാളോട് ഒരുകാലത്തുണ്ടായിരുന്ന വൈകാരികമായ അടുപ്പവും dependency യും അയാളെക്കുറിച്ച് സത്യങ്ങള്‍ തുറന്നുപറയുന്നതിന് തടസ്സമാവരുത് എന്ന ആര്‍ജ്ജവം എനിക്കുണ്ടാക്കിത്തന്നത് കഴിഞ്ഞ ദിവസങ്ങളായി ഇവിടെ നടന്നുകൊണ്ടിരിക്കുന്ന തുറന്നുപറച്ചിലുകളാണ്. ആരതി, സ്നേഹ, ആമി, രേഖച്ചേച്ചി തുടങ്ങി എല്ലാ സ്ത്രീകളോടും നന്ദി, സ്നേഹം.

Latest