അടുത്ത തവണ ഗുജറാത്ത് കോണ്‍ഗ്രസിനുള്ളത് -രാഹുൽ

അഹമ്മദാബാദ്: അടുത്ത ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നേടിയെടുക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിലെ ഗംഭീര പോരാട്ടത്തിന് ശേഷം ഗുജറാത്തിലെ ജനങ്ങളെ അഭിസംഭോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. ബി.ജെ.പിയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

ഇനി വരാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. ഇതില്‍ നിന്നും പിന്നോട്ടേക്ക് പോവില്ല. ബി.ജെ.പിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണം രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്കകത്തുള്ളവര്‍ തന്നെ പാര്‍ട്ടിയ്‌ക്കെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ പുതിയൊരു നേതൃനിര രൂപപ്പെട്ടിട്ടുണ്ടെന്നും ഇവരാണ് ഭാവിയില്‍ ഗുജറാത്തിനെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest
Widgets Magazine