വിരാട്-അനുഷ്‌ക ജോഡികളുടെ വിവാഹം നടക്കുന്ന ഇറ്റലിയിലെ ആഢംബര ഹോട്ടലിന്‍റെ ചിത്രങ്ങള്‍ പുറത്ത്  

 

 

ഇറ്റലി :വിരാട്-അനുഷ്‌ക പ്രണയ ജോഡികള്‍ ഇറ്റലിയില്‍ വെച്ച് വിവാഹിതരാകും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നതിനിടെ വേദിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് ദേശീയ മാധ്യമങ്ങള്‍. ഇറ്റലിയിലെ ഒരു ആഢംബര ഹോട്ടലില്‍ വെച്ച് ഏറ്റവും അടുത്ത ദിവസങ്ങളില്‍ ഇരുവരും വിവാഹിതരാകും എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ മറ്റും വാര്‍ത്തകള്‍ പ്രചരിക്കുന്നത്.വിവാഹ ചടങ്ങുകള്‍ക്കായി വിരാടും അനുഷ്‌കയും ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇറ്റലിയില്‍ എത്തിചേര്‍ന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ഇരു കൂട്ടരുടെ ഭാഗത്ത് നിന്നോ അടുത്ത വൃത്തങ്ങളില്‍ നിന്നോ ഉണ്ടായിട്ടില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 11 മുതല്‍ 14 വരെ നീളുന്ന വിവാഹ ആഘോഷങ്ങളാണ് ഇറ്റലിയില്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഹിന്ദി സിനിമാ മേഖലയില്‍ നിന്ന് ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍,ആദിത്യ ചോപ്ര എന്നിവരും ക്രിക്കറ്റ് ലോകത്ത് നിന്ന് സച്ചീന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിംഗ് എന്നിവരും ചടങ്ങിന് എത്തുമെന്നാണ് കരുതപ്പെടുന്നത്.

Latest
Widgets Magazine