ശബരിമല വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്ന് പിരിഞ്ഞു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് സഭ പിരിഞ്ഞത്. ചോദ്യോത്തര വേളയും ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി 21 മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കി.

പ്ലക്കാര്‍ഡുകളും ബാനറുകളുമായി ഇന്നും പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ശബരിമലയില്‍ ഭക്തര്‍ സംതൃപ്തരാണെന്ന പത്രവാര്‍ത്തകള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉയര്‍ത്തിക്കാണിച്ചു. നിയസഭയ്ക്ക് പുറത്തിറങ്ങിയും പ്രതിപക്ഷം പ്രതിഷേധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

144 പിന്‍വലിച്ച് ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഭയ്ക്കുള്ളില്‍ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ തര്‍ക്കവും വാക്പോരും ഉണ്ടായി. സഭയ്ക്ക് പുറത്തും പ്രതിപക്ഷം പ്രതിഷേധം നടത്തി.

ശബരിമലയിലെ അടിസ്ഥാന സൗകര്യ വിഷയങ്ങളെ സംബന്ധിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഇന്നലത്തന്നെ മറുപടി പറഞ്ഞതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Top