രാഹുൽ ഗാന്ധി കോൺഗ്രസ് തലപ്പത്ത് …കോൺഗ്രസിൽ പുതുയുഗപ്പിറവി

മോദി ശശി തരൂരിനെ കോപ്പിയടിച്ചു !മാസങ്ങള്‍ക്ക് മുന്‍പ് തരൂര്‍ പറഞ്ഞ കാര്യം പറഞ്ഞ് നരേന്ദ്രമോദി.നൈസായി പ്രധാനമന്ത്രിയെ ട്രോളി ശശി തരൂര്‍

ന്യൂഡല്‍ഹി: ശശി തരൂരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോപ്പിയടിച്ചു .തെളിവു സഹിതം പ്രധാനമന്ത്രിയെ നൈസായി തരൂര്‍ ട്രോലുകയും ചെയ്തു .ശശി തരൂരിനെ ഉദ്ധരിച്ച് ദി മണിപ്പാല്‍ ജേര്‍ണല്‍ ജനുവരി 20-ന് ചെയ്ത ട്വീറ്റും, നരേന്ദ്രമോദിയെ ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്ത ട്വീറ്റുമാണ് ശശി തരൂര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് കോപ്പിയടിയാണെന്ന ആരോപണമൊന്നും ബുദ്ധിമാനായ തരൂര്‍ ഉന്നയിച്ചില്ല. ‘ചില മനസുകള്‍ ഒരു പോലെയാണ് ചിന്തിക്കുക’ എന്നാണ് ശശി തരൂര്‍ പോസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി താന്‍ തിരുവനന്തപുരത്ത് പറയുന്ന കാര്യമാണ് ഇതെന്നും തരൂര്‍ കൂട്ടിച്ചേര്‍ക്കുകയു ചെയ്തു.
ഇന്ത്യയിലെ ബി.ജെ.പിയുടേയും മറ്റു കോണ്‍ഗ്രസ് വിരുദ്ധരുടേയും പ്രധാന നോട്ടപ്പുള്ളികളില്‍ ഒരാളാണ് തിരുവനന്തപുരം എം.പിയായ ശശി തരൂര്‍. അതിനായി പഠിച്ച പണി പതിനെട്ടും അവര്‍ പയറ്റിയിട്ടുമുണ്ട്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ തുടങ്ങി രണ്ടാം ദിവസം തന്നെ തരൂരിനെ കുടുക്കാനായി ദിവസം മുഴുവന്‍ മെനക്കെട്ടെങ്കിലും അത് ചീറ്റിപ്പോകുകയായിരുന്നു.തങ്ങളുടെ പ്രധാന ശത്രുവാണെങ്കിലും പല കാര്യങ്ങളിലും ശശി തരൂരിനെ തങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരുമെന്ന് തെളിയിച്ചിരിക്കുകയാണ് ബി.ജെ.പിക്കാരനായ സാക്ഷാല്‍ പ്രധാനമന്ത്രി. ശശി തരൂര്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ അതേ കാര്യം വളരെ ‘നൈസായി’ അടിച്ചു മാറ്റിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.SHASHI THAROOR-TWEET MODI

 
എന്നാല്‍ ശശി തരൂര്‍ തെളിവ് സഹിതം ഇത് പൊളിച്ചടുക്കുകയും പ്രധാനമന്ത്രിയെ കുറിക്ക് കൊള്ളുന്ന വിധം ട്രോളുകയും ചെയ്തു. ഫേസ്ബുക്കിലൂടൊണ് ശശി തരൂര്‍ പ്രധാനമന്ത്രിയുടെ ‘കോപ്പിയടി’ പുറത്തു കൊണ്ടുവന്നത്. സ്വീകരിക്കുമ്പോള്‍ ബൊക്ക നല്‍കുന്നത് സംബന്ധിച്ച് തരൂര്‍ പറഞ്ഞ കാര്യമാണ് പ്രധാനമന്ത്രിയും ഇന്നലെ പറഞ്ഞത്.അതിഥികളെ സ്വീകരിക്കാനായി പൂക്കളെ ‘കൂട്ടക്കൊല’ ചെയ്യരുതെന്നും ഇനി വരുമ്പോള്‍ സ്വീകരിക്കുന്നതിനായി തനിക്ക് പുസ്തകം തന്നാല്‍ മതിയെന്നുമാണ് ശശി തരൂര്‍ ജനുവരിയില്‍ പറഞ്ഞത്. ഇതേ കാര്യമാണ് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വീകരിക്കാനായി ബൊക്കകള്‍ക്ക് പകരം ഒരു പുസ്തകം നല്‍കണമെന്നും അത്തരമൊരു നീക്കം വലിയ മാറ്റം ഉണ്ടാക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

രസകരമായ കമന്റുകളാണ് ശശി തരൂരിന്റെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ‘ബുദ്ധിമാനായ ആള്‍ക്ക് പുസ്തകം കൊടുത്താല്‍ അയാള്‍ അതില്‍ നിന്ന് പഠിക്കും; ഒരു വിഡ്ഢിക്ക് പുസ്തകം കൊടുത്താല്‍ അയാള്‍ അതിലെ കടലാസുകള്‍ ചായയുടെ കടി പൊതിയാന്‍ ഉപയോഗിക്കും. അതിനാല്‍ ചില സമയങ്ങളില്‍ ബൊക്ക തന്നെയാണ് നല്ലത്.’ എന്നാണ് ഒരു വിരുതന്‍ കമന്റിട്ടത്.

തന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പോയി പ്രസംഗിച്ചു..മണിശങ്കര്‍ അയ്യര്‍ക്കെതിരെ ആഞ്ഞടിച്ച് മോദി. പുതിയ സര്‍വേ ഫലം ബി.ജെ.പി ക്യാമ്പിനെ ഞെട്ടിക്കുന്നത് ശക്തി കേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് തളര്‍ച്ച; കോണ്‍ഗ്രസ്സിന് മുന്നേറ്റമെന്ന് സര്‍വ്വേ..താമര വീഴും …ആശങ്കയോടെ ബിജെപി. മോദിപ്രഭ മങ്ങി -ഇനി രാഹുൽ യുഗം -ഭീതിയോടെ ബിജെപി. ഗുജറാത്തിൽ ഹാർദിക് പട്ടേലിന്റെ പിന്തുണ ലഭിച്ച കോൺഗ്രസ് അത്യാവേശത്തിൽ.ബിജെപി കേന്ദ്രങ്ങളിൽ പോലും രാഹുൽ ഗാന്ധിക്ക് വൻ സ്വീകാര്യതയിൽ മനംമാറ്റവുമായി ദേശീയ മാധ്യമങ്ങളും മോദിയുടെ പ്രഭ മങ്ങി!.. സാമൂഹ്യ മാധ്യമങ്ങളില്‍ രാഹുല്‍ താരം.കേരളത്തിലെ കോൺഗ്രസ് ഇപ്പോഴും ഇരുട്ടിൽ നരേന്ദ്ര മോദിയുടെ ദീപാവലി ആഘോഷം ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം
Latest