നാലായിരം പേരെ ഒറ്റയ്ക്ക് കൊന്ന മോദി അവതാരപുരുഷന്‍; വത്സന്‍ തില്ലങ്കേരിയുടെ പ്രസംഗ വീഡിയോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി അവതാരപുരുഷനെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പറയുന്ന വീഡിയോ വൈറലാകുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് തടയാനായി എത്തിയ ആര്‍എസ്എസ് നേതാവാണ് വത്സന്‍ തില്ലങ്കേരി. കഴിഞ്ഞ ദിവസം പോലീസിന്റെ മൈക്ക് വാങ്ങി സന്നിധാനത്തെ പ്രതിഷേധക്കാരെ അദ്ദേഹം നിയന്ത്രിച്ചതും വാര്‍ത്തയായിരുന്നു.

മോദിയെ അവതാരപുരുഷനെന്ന് പറഞ്ഞുകൊണ്ടുള്ള വത്സന്‍ തില്ലങ്കേരിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
പ്രസംഗത്തില്‍ അദ്ദേഹം പറയുന്നതിങ്ങനെ:
നാലായിരം ആളുകളെ മോദി ഒറ്റയ്ക്ക് കൊന്നിട്ടുണ്ടെന്നാണ് പ്രചാരണം. ഉത്തരേന്ത്യയിലെ ജനങ്ങള്‍ക്ക് മോദി ഇത്രയും വലിയൊരു ആവേശമായതിന്റെ കാരണമിതാണ്. നമ്മുടെ പുരാണങ്ങളില്‍ ശ്രീകൃഷ്ണന്‍ ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്. ശ്രീരാമന്‍ ആയിരക്കണക്കിന് ആളുകളെ കൊന്നിട്ടുണ്ട്. അങ്ങനെ ഇത്രയും ആളുകളെ കൊന്നവരെയാണ് അവതാര പുരുഷന്‍ എന്ന് പറയുന്നത്. ഒറ്റയ്ക്ക് നാലായിരം ആളുകളെ കൊന്നിട്ടുണ്ടെങ്കില്‍ മോദി അവതാര പുരുഷനാണ്.

വൈറലായ വീഡിയോ :

സാമ്പത്തിക രംഗത്ത് അടിമുടി പരാജയമായി ഇന്ത്യ!! സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി; 82 ലക്ഷം കോടിയുടെ കടം സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നെന്ന പരാതിപ്പെട്ട ജവാന്റെ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ബിജെപിക്ക് ആശ്വാസം: മോദിക്ക് ജനപ്രീതി ഇടിഞ്ഞിട്ടില്ല, സര്‍വ്വേ ഫലങ്ങളിങ്ങനെ… നോട്ട് നിരോധനത്തിന് ശേഷം 8300 കോടി ഒഴുകി!! എത്തിയത് അജിത് ഡോവലിന്റെ മകന്റെ കമ്പനിയില്‍; വന്നത് കോമാന്‍ ദ്വീപില്‍നിന്നും മോദി സര്‍ക്കാരിന്റെ കഴിവുകേടിനെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ്..!! യുദ്ധമില്ലാത്തപ്പോഴും സൈനികര്‍ കൊല്ലപ്പെടുന്നെന്ന് മോഹന്‍ ഭാഗവത്
Latest
Widgets Magazine