പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം: ഓട്ടോ ഡ്രൈവറെ യുവതി വെടിവെച്ചു

ഗുരുഗ്രാം: വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഓട്ടോഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. തെറ്റായ രീതിയില്‍ ഓട്ടോ പര്‍ക്ക് ചെയ്തത് ചൂണ്ടിക്കാട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുനില്‍ കാട്ടാരിയ എന്ന ഓട്ടോ ഡ്രൈവര്‍ക്ക് നേരെ സ്വപ്ന എന്ന യുവതി വെടിവെക്കുകയായിരുന്നു.

മറ്റുള്ള വാസനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന തരത്തില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് സുനില്‍ ഫോണ്‍ ചെയ്തുകൊണ്ടിരികുകയായിരുന്നു. ഇതിനെ സ്വപ്ന ചോദ്യം ചെയ്യുകയും പിന്നിട് വഴക്കായി മാറുകയുമായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും തിരികെ പോയ സ്വപ്ന തോക്കുമായി വന്ന് സുനിലിനെ വെടിവെക്കുകയായിരുന്നു.

സഹപ്രവര്‍ത്തകനില്‍ നിന്നും തോക്ക് കൈക്കലാക്കിയാണ് സ്വപ്ന വെടിയുതിര്‍ത്തത്. സംഭവത്തില്‍ കൊലപാതക ശ്രമം ചുമത്തി സ്വപ്നയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest
Widgets Magazine