അഞ്ച്ര്‍ഷം പൂര്‍ത്തിയാക്കിയ തട്ടത്തിന്‍ മറയത്ത് പുതിയ സര്‍പ്രൈസ് തരാന്‍ ഒരുങ്ങുന്നു

പ്രണയത്തിന്‍റെ തീവ്രത തുറന്നുകാണിച്ച തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം പെട്ടന്നൊന്നും മറക്കാന്‍ മലയാളി പ്രേഷകര്‍ക്ക് ആവില്ല. പ്രത്യേകിച്ച് സിനിമ കേരളത്തിലെ കലാലയങ്ങളിലും യുവാക്കള്‍ക്കിടയിലും സൃഷ്ട്ടിച്ച തരംഗം കുറച്ചൊന്നുമല്ല.

തട്ടത്തിന്‍ മറയത്ത് പ്രേഷകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ട് എന്ന വാര്‍ത്ത അജു വര്‍ഗീസാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതെന്താണെന്ന് അറിയാന്‍8 ജൂലൈ 8 ശനിയാഴ്ച വൈകുന്നേരം വരെ കാത്തിരിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമയാണ് തട്ടത്തിന്‍ മറയത്ത്. കേരളത്തില്‍ ഹിറ്റായ പ്രണയ ചിത്രങ്ങളിലൊന്നായിരുന്നു തട്ടത്തിന്‍ മറയത്ത്. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയായിരുന്നു. പുതുമുഖ നടിയായിരുന്ന ഇഷ തല്‍വാറായിരുന്നു നായികയായി അഭിനയിച്ചത്.
ചിത്രത്തിലെ ആയിഷയും വിനോദും എന്ന കഥാപാത്രങ്ങളെയായിരുന്നു നിവിനും ഇഷയും അവതരിപ്പിച്ചിരുന്നത്. വിനോദിന് ആയിഷയോടുള്ള പ്രണയത്തിന്റെ തീവ്രതയായിരുന്നു സിനിമയുടെ ഇതിവൃത്തം.

Top