നടി ആക്രമിയ്ക്കപ്പെട്ട സംഭവവം അതിന്റെ പേരില്‍ നടന്ന തീപാെരി ചര്‍ച്ചകള്‍. എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല എന്ന മട്ടിലായിരുന്നു സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും. സൂപ്പര്‍താരങ്ങള്‍ ഒന്നും മിണ്ടാതെ മാറി നിന്നത് മാധ്യമങ്ങളും ആരാധകരും ശ്രദ്ധിച്ചിരുന്നു.
മുകേഷും ഗണേഷ് കുമാറും ഇന്നസെന്റെും മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെ മോഹന്‍ലാല്‍ വളരെ ‘സീരിയസായി’ എന്തോ എഴുതുകയോ വരക്കുകയോ ചെയ്യുകയായിരുന്നു. എന്തായാലും ലാല്‍ വരച്ച ചിത്രം പുറത്ത് വന്നിട്ടുണ്ട്. ട്രോളന്മാരാണ് ഫോട്ടോ പുറത്ത് വിട്ടത്.

അമ്മ മീറ്റിങില്‍ മോഹന്‍ലാല്‍ വരച്ച ചിത്രം വൈറലാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ട്രോള്‍ നവമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്. ഒരു ‘കംപ്ലീറ്റ് ആന’യെ ആണത്രെ ലാല്‍ ഇത്ര ഗൗരവത്തോടെ വരച്ചത്. ഇതാണത് എന്നൊക്കെ ഉള്ള അടിക്കുറിപ്പോടെയാണ് ഫോട്ടോ പ്രചരിക്കുന്നത്.
മോഹന്‍ലാല്‍ മാത്രമല്ല, മമ്മൂട്ടിയും പത്ര സമ്മേളനത്തില്‍ മൗനം പാലിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രം വരക്കുമ്പോള്‍, മമ്മൂട്ടി ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.


