എന്നെ കുടുക്കിയവര്‍ക്ക് അതിന്‍റെ ഫലം കിട്ടി; ഷൈന്‍ ടോം ചാക്കോ

ഇതിഹാസ എന്ന ചിത്രത്തിന്‍റെ വിജയത്തില്‍ തിളങ്ങി നിന്ന സമയത്താണ് ഷൈന്‍ ടോം ചാക്കോ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലാകുന്നത്. ആരെയും കുറ്റക്കാരനാക്കാനോ ചൂണ്ടികാണിക്കാനോ എന്‍റെ കൈയ്യില്‍ തെളിവുകളൊന്നുമില്ല. അതുകൊണ്ട് അതിന് നില്‍ക്കുന്നില്ല. ആര്‍ക്ക് വേണ്ടിയാണോ അത് ചെയ്തത് അവര്‍ക്ക് അതിന്‍റെ ഫലം കിട്ടിയിട്ടുണ്ട്. കിട്ടയവര്‍ അത് മനസ്സിലാക്കി കൊള്ളട്ടെ എന്ന് ഷൈന്‍ പറയുന്നു.

എന്നെ കുരുക്കിയവരുടെ പുറകെ ഞാന്‍ പോകുന്നില്ല. കാരണം അതല്ല എന്‍റെ തൊഴില്‍. അവര്‍ക്ക് കിട്ടിയ ഫലം ദൈവത്തിന്‍റെ ശിക്ഷയൊന്നുമല്ല. അവരുടെ കൈയ്യിലിരിപ്പിന്‍റെ ഗുണം അനുഭവിയ്ക്കുന്നുവെന്നേയുള്ളൂ എന്നും ഷൈന്‍ പറയുന്നു. രണ്ട് മാസം കഴിഞ്ഞ് ഞാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഇപ്പോഴും കേസ് നടക്കുകയാണ്. കേസ് അന്വേഷിച്ച് തീരുമ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് ഉണ്ടാക്കിയ കള്ളക്കഥ പൊളിയും എന്നല്ലാതെ ഒന്നും സംഭവിയ്ക്കില്ല എന്നും ഷൈന്‍ അഭിപ്രായപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

shyn2

ഇങ്ങനെ ഒരു കൊക്കൈന്‍ കേസ് ഉണ്ടാവുമെന്ന് ഞാനൊരിക്കലും ചിന്തിച്ചതേയില്ല. പക്ഷെ അന്നും ഞാന്‍ തളര്‍ന്നിട്ടില്ല. കാരണം, പെട്ടന്ന് ഒരു ദിവസം വെള്ളി വെളിച്ചത്തില്‍ വന്ന ആളല്ല ഞാന്‍. ഇപ്പോള്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന്‍റെ കേസ് പോലെയായിരുന്നു തന്‍റെ കേസും എന്ന് ഷൈന്‍ പറയുന്നു. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വാര്‍ത്തകളൊന്നുമല്ല അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. ഇപ്പോഴത്തെ സംഭവം പോലെ ആരെ വിശ്വസിക്കും എന്ന സംശയം സൃഷ്ടിയ്ക്കുകയായിരുന്നു. ഞാനുമായി ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. അതുകൊണ്ടുതന്നെ കുടുക്കിയതാണെന്ന് പറയാന്‍ കഴിയില്ല. വേറെ എന്തൊക്കയോ പൊതുജനങ്ങളില്‍ നിന്ന് മറയ്ക്കാന്‍ വേണ്ടി എന്നെ കരുവാക്കിയതാണ് എന്ന് പിന്നീടെനിക്ക് തോന്നിയിട്ടുണ്ട്. അതിനുള്ള സൂചനയും എനിക്ക് കിട്ടി എന്ന് ഷൈന്‍ ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Top