താനെ കൊലപാതകം ഷൂട്ട് ചെയ്യാനെത്തിയ ക്യാമറമാന്‍ ഹൃദയാഘാതം മൂലം മരിച്ചു.

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന കൊലപാതകത്തെ കുറിച്ചുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ക്യാമറാമാന്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ഒരു ന്യൂസ് ചാനലില്‍ ജോലിചെയ്യുകയായിരുന്ന രത്തന്‍ രാധേശ്യാം ഭൗമികാണ് താനെ സിവില്‍ ആശുപത്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ മരിച്ചത്. ആശുപത്രിയില്‍ വച്ച് നെഞ്ച്‌വേദന അനുഭവപ്പെടുനെന്ന് രത്തന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണ അദ്ദേഹം മരണപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം രത്തന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. കൊലപാതകങ്ങള്‍ നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിച്ചിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് താനെയില്‍ ഒരു കുടുംബത്തിലെ 14 പേരെ ഗൃഹനാഥന്‍ കഴുത്തറുത്ത് കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തത്. അച്ഛനമ്മമാരെയും ഭാര്യയെയും സഹോദരിമാരെയും കുട്ടികളെയും ആണ് കൊലപ്പെടുത്തിയത്. സ്വത്തുതര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നു.

Top