മലയാള സിനിമയെ മുള്‍മുനയില്‍ നിറുത്തിയ നടിയെ ആക്രമിച്ച സംഭവം സിനിമയാകുന്നു. ബൈജു കൊട്ടാരക്കരയാണ് സംവിധായകന്. പ്രമുഖ നടന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പൂര്‍ണമായും പുതുമുഖങ്ങളേയും യുവതാരങ്ങളേയും അണിനിരത്തിയായിരിക്കും ബൈജു കൊട്ടാരക്കര പ്രമുഖ നടന് ഒരുക്കുക. ക്രൈം ത്രില്ലറായിട്ടായിരിക്കം ചിത്രം പ്രേക്ഷകരിലെത്തിക്കുന്നത്. പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചും, സിനിമ ലോകത്തെ വെല്ലുവിളികളും, ലൈംഗീക ചൂഷണങ്ങളുമായിരിക്കും ചിത്രം പ്രധാനമായി കൈകാര്യം ചെയ്യുക. അതുകൊണ്ട്തന്നെ ചിത്രം വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും എന്നകാര്യത്തില്‍ സംശയമില്ല.
ഉദയനാണ് താരത്തിന് ശേഷം പൂര്‍ണമായും സിനിമ പ്രമേയമാകുന്ന ചിത്രമായിരിക്കും പ്രമുഖ നടന്. മീഡിയം ബജറ്റിലൊരുങ്ങുന്ന ചിത്രത്തിനായി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുമെന്നാണ് വിവരം.
നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ സത്യം അറിയാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകര്‍ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സലിം കുമാറിനെ ബൈജു കൊട്ടാരക്കര പരിഹസിച്ചിരുന്നു.


