പ്രിയങ്ക ചോപ്രയുടെ ശരീരഭാഗങ്ങള്‍ ‍‍ഡ്യൂപ്ലിക്കേറ്റോ!!

ആദ്യം മൂക്ക് ഇപ്പോള്‍ ചുണ്ട്, പ്രിയങ്ക ചോപ്രയുടെ മുഖം മുഴുവന്‍ ഡ്യൂപ്ലിക്കേറ്റാണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ നടിയോട് ചോദിക്കുന്ന ചോദ്യം. ആവശ്യത്തിന് സൗന്ദര്യം ഉണ്ടെങ്കിലും അത് കുറയുന്നുണ്ടോ എന്ന സംശയത്തിന്റെ പേരില്‍ പല നടിമാരും പ്ലാസ്റ്റിക് സര്‍ജറി ചെയ്യാറുണ്ട്.

അത്തരത്തില്‍ ചുണ്ടിന് സര്‍ജറി നടത്തി ഭംഗി പോയ അവസ്ഥയിലാണ് നടി പ്രിയങ്ക ചോപ്ര എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം.പ്രിയങ്കയുടെ കാര്യത്തില്‍ ഇത് ആദ്യത്തെ സംഭവമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ച് ദിവസം മുമ്പായിരുന്നു പ്രിയങ്കയുടെ മൂക്കിന് ഇതുപോലെ എന്തോ കുഴപ്പമുണ്ടെന്ന് ആരാധകര്‍ കണ്ടുപിടിച്ചിരുന്നത്. പ്രിയങ്ക ചോപ്രയുടെ മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് കുളമായെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ ട്രോള്‍ ഇറക്കിയിരുന്നു. തൊട്ട് പിന്നാലെ തന്നെയാണ് നടിയുടെ ചുണ്ടിനും എന്തോ കുഴപ്പമുണ്ടെന്ന് പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.
priyanka1

കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലുടെ പ്രിയങ്ക പങ്കുവെച്ച ചിത്രമാണ് ട്രോള്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച് ചുമന്ന നിറമുള്ള ലിപ്സ്റ്റിക്കും ഇട്ട ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരുന്നത്.

തനിക്കെതിരെ വരുന്ന ട്രോളുകള്‍ക്ക് പ്രിയങ്ക തന്നെ മറുപടി പറഞ്ഞിരുന്നു. ഇന്റര്‍നെറ്റിലുടെ ആര്‍ക്കും കമന്റുകള്‍ പറയാമെന്നും ഇത്തരം കാര്യങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നുമായിരുന്നു മുമ്പ് പ്രിയങ്ക പറഞ്ഞിരുന്നത്.

Top