ബൂത്ത് പ്രസിഡന്റിനെ വെക്കുന്നത് പോലും ഗ്രൂപ്പ് നോക്കി, അത് ഞങ്ങളുടെ സ്വഭാവമാണ്.അഴിച്ചു പണിയേണ്ടത് ഇവിടത്തെ കല്ലും മണ്ണും ഉപയോഗിച്ചല്ലേയെന്ന് പന്തളം സുധാകരന്‍

കൊച്ചി:കോൺഗ്രസിന്റെ കനത്ത തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന അസ്വാരസ്യങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. പരസ്പരം പഴി ചാരുന്നതിന് പകരം വീഴ്ചകള്‍ എല്ലാവരും സ്വയം പരിശോധിക്കണമെന്നും പരാജയത്തിന്റെ ഉത്തരാവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും പന്തളം സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുവഴക്കും തെരഞ്ഞെടുപ്പില്‍ പറ്റിയ തോല്‍വിയെക്കുറിച്ചും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് തുറന്നു പറഞ്ഞു.

പ്രതികരണത്തിന്റെ പൂര്‍ണരൂപം:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

“ഹൈക്കമാന്റിന്റെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും സദുദ്ദേശപരമായിരുന്നു. സമീപകാലത്ത് കണ്ട ശക്തനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല. എന്നിട്ടും എങ്ങനെ തോറ്റു എന്നത് ആര്‍ക്കും അറിയാത്തതല്ല. ഞങ്ങള്‍ ഈ ഹൈടെക് പ്രചരണത്തിന്റെ കൊടുമുടിയിലൂടെ പോയപ്പോള്‍ താഴ്‌വാരത്ത് നില്‍ക്കുന്ന പാവപ്പെട്ടവന്റെ ഹൃദയ മിടിപ്പ് കാണാന്‍ കഴിഞ്ഞില്ല,കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചു പണി അപര്യാപ്തമാവുമെന്നും ഇപ്പോഴു പന്തളം സുധാകരന്‍ പറഞ്ഞു.

” അഴിച്ചു പണിയേണ്ടത് ഇവിടത്തെ കല്ലും മണ്ണും മരവുമല്ലേ ഉപയോഗിക്കേണ്ടത്. കെപിസിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമിതിയാണ് ഇപ്പോഴുള്ളത്. കൊവിഡ് പ്രോട്ടകോള്‍ വന്നതോടു കൂടി യോഗം കെപിസിസി യോഗം പോലും ഒരു ഹാളില്‍ നടത്താന്‍ പറ്റാത്തത്ര വലിയ സമിതി. കെപിസിസി വൈസ് പ്രസിഡന്റായ വാഴയ്ക്കല്‍ പറയുന്നത് കേട്ടു കോണ്‍ഗ്രസിന്റെ മുകള്‍തട്ടിലുള്ള കുഴപ്പമാണെന്ന്. അദ്ദേഹം കെപിസിസിയുടെ വൈസ് പ്രസിഡന്റാണ്.ഷാനി മോള്‍ ഉസ്മാന്‍ കഴിഞ്ഞ ദിവസം നടത്തിയ വിമര്‍ശനത്തിലും പന്തളം സുധാകരന്‍ പ്രതികരിച്ചു.

“സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് അങ്ങേയറ്റം മത്സരമുണ്ടായിരുന്നു. കാരണം അത് ഞങ്ങളുടെ ഒരു സ്വഭാവമാണ്. ഒരു ബൂത്ത് പ്രസിഡന്റിനെ വെക്കുന്നത് പോലും യഥാര്‍ത്ഥത്തില്‍ ഗ്രൂപ്പ് നോക്കിയാണ്. ആര്‍ക്കും അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കഴിവും ജനസ്വാധീനവുമൊന്നുമല്ല പലപ്പോഴും ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ സ്വീകരിക്കുന്ന മാനദണ്ഡം. ഷാനി മോള്‍ പറഞ്ഞത് തീര്‍ച്ചയായും ഗൗരവമായി കാണണം. ഷാനി മോള്‍ വെറുതെ പറയുന്ന ആളല്ല”

“പിന്നെ ഓരോ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോഴും ഒരു പഠനം നടത്തും വിശകലനം നടത്തും എന്നൊക്കെ പറഞ്ഞ് കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പരാജയമുണ്ടായപ്പോള്‍ അതേപറ്റി ന്യായീകരിക്കാന്‍ ഞങ്ങളൊക്കെ ബുദ്ധിമുട്ടി. അന്ന് ഞങ്ങള്‍ പറഞ്ഞതെന്നതാണ്. രണ്ട് മാസം കഴിഞ്ഞ് നടക്കാന്‍ പോവുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റ് പോലെ തിരിച്ചുവരുമെന്നാണ്. ആ കൊടുങ്കാറ്റ് വന്നു. ആ കൊടുങ്കാറ്റ് അനുകൂലമായത് പിണറായി വിജയന് ആയിപ്പോയെന്നതാണ് സത്യം,” പന്തളം സുധാകരന്‍ പറഞ്ഞു.

Top