മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് ആന്റണി സജീവമാകുന്നു! സുധീരനെയും കെസി ജോസഫിനെയും മുന്നിൽ നിർത്തും ! കോൺഗ്രസിൽ ഗ്രുപ്പ് പോരുകൾ വീണ്ടും.

തിരുവനന്തപുരം : പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി എന്ന് പറഞ്ഞ എകെ ആന്റണി വീണ്ടും സജീവമാകുന്നു .കോൺഗ്രസ് അധികാരത്തിൽ വന്നാൽ വീണ്ടും മുഖ്യമന്ത്രി ആവുക എന്നതാണ് ലക്‌ഷ്യം സ്വന്തം പേരിലുള്ള .ഗ്രുപ്പ് സജീവമാക്കി കൂടുതൽ വിലപേശി സീറ്റുകൾ ഉറപ്പിക്കുകയാണ് ആദ്യപടി . മാറി നിന്നിരുന്ന സുധീരനെയും രംഗത്തിറക്കിക്കഴിഞ്ഞു .

സുധീരനും കെസി ജോസഫും അടക്കം പഴയ എ ഗ്രുപ്പുകാർ എല്ലാവരും രംഗത്ത് വരുത്തി നിയമസഭാ സീറ്റുകൾ ഉറപ്പിക്കുകയും ഇലക്ഷൻ കഴിയുമ്പോൾ പാർട്ടി വിജയിച്ചാൽ കോമ്പ്രമൈസ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി ആവുകയാണ് ആന്റണിയുടെ ലക്‌ഷ്യം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തിരഞ്ഞെടുപ്പിൽ സുധീരനും, ഹസനും , കെസി ജോസഫും , പിജെ കുര്യൻ , തുടങ്ങിയവരെ മത്സരിപ്പിക്കാൻ ആന്റണി നീക്കം തുടങ്ങി .വിശ്വനാഥ് , ഷാഫി തുടങ്ങിയ യുവ എ ഗ്രുപ്പുകാരെ ഇവർക്കൊപ്പം ഗ്രുപ്പ് പോരിനായി മുന്നിൽ നിർത്തും .

പ്രൊഫ. പിജെ കുര്യന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടിരുന്നു.
ആന്റണിയുടെ നിർദേശപ്രകാരം ആയിരുന്നു പിജെ കുര്യന്‍ വെള്ളാപ്പള്ളി നടേശനെ കണ്ടത്. ഭരണം പിടിക്കുന്ന നീക്കത്തിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്ച .എന്‍എസ്എസുമായി ദീര്‍ഘകാലമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കുര്യന്‍. എന്‍എസ്എസ് രാഷ്ടീയ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കൂടികാഴ്ച്ചക്ക് ശേഷം കുര്യൻ പറഞ്ഞിരുന്നു. സമദൂരമെന്ന മുന്‍ നിലപാടില്‍ അവര്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിലപാട് എന്‍എസ്എസ് സ്വീകരിച്ചിട്ടിട്ടില്ല. ശബരിമല വിഷയത്തില്‍ മാത്രമാണ് സര്‍ക്കാരിന് പിന്തുണയെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതായി കുര്യന്‍ പറഞ്ഞു. യുഡിഎഫുമായുള്ള സുകുമാരന്‍ നായരുടെ അകല്‍ച്ച കുറയ്ക്കാന്‍ കുര്യന്റെ സന്ദര്‍ശനവും മധ്യസ്ഥതയും ഇടയാക്കുമെന്നാണ് കരുതുന്നത്.അടുത്ത് തന്നെ ആന്റയുടെ നീക്കത്തിന്റെ ഭാഗമായി വെള്ളാപ്പള്ളിയെയും കാണും .കെ സുധാകരനെ അതിനായി നിയോഗിക്കുമെന്നാണ് സൂചന .
സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചത് വലിയ ചർച്ചയായിരുന്നു .

എന്നും അധികാരക്കൊതി ഉള്ള ആന്റണിയുടെ പുതിയ നീക്കം ഗ്രുപ്പിനെ സജീവമാക്കി അണിയറയിൽ നിന്നുകൊണ്ട്തന്നെയാണ് .ഇന്ദിരാഗാന്ധിക്ക് എതിരായുള്ള പോരാട്ടം നടത്തിയ ആന്റിണി അതെ നിലയിൽ തന്നെ അധികാരത്തിനായി വീണ്ടും ഗ്രുപ്പ് രാഷ്ട്രീയം സജീവമാക്കുകയാണ് .ഇതോടെ കേരളത്തിലെ കോൺഗ്രസിന്റെ അവസ്ഥ എന്താകും എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു .

 

Top