മാതൃദിനത്തില്‍ അമ്മയെ കഴുത്തുഞെരിച്ചു കൊന്നശേഷം കൂസലില്ലാതെ പോലീസിന്‍െ്‌റ നമ്പര്‍ തിരക്കി മകന്‍

ഇരിട്ടി : മാതൃദിനത്തില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചാവശ്ശേരി കട്ടേങ്കണ്ടത്ത് മാവിട്ടവന്‍ഹൗസില്‍ പരേതനായ മാവിട്ടവന്‍ കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ.കരിയാടന്‍ പാര്‍വ്വതി അമ്മ (86) യെ ആണ് മകന്‍ സതീശന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ വൈകീട്ട് 3 മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.

സ്ഥിരം മദ്യപാനിയായ സതീശന്‍ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തിയശേഷം അമ്മയുമായി വഴക്കിട്ടതിനുശേഷം കഴുത്ത് ഞെരിച്ച് കൊല പ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം സതീശന്‍ തന്റെ വീടിനടുത്തുള്ള പിതൃസഹോദരന്റെ വീട്ടിലെത്തി ‘താന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും ” പോലീസിനെ വിളിക്കാന്‍ നമ്പര്‍ വേണമെന്നും ‘ ആവശ്യപെടുകയായിരുന്നു. സതീശന്‍ നല്‍കിയ വിവരമനുസരിച്ച് ബന്ധുക്കളും നാട്ടുകാരും ഉടന്‍ വീട്ടിലെത്തി നിലത്തു വീണു കിടക്കുന്ന പാര്‍വ്വതി അമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പാര്‍വ്വതി അമ്മയുടെ എക മകനാണ് സതീശന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെങ്കല്‍ ക്വാറിയില്‍ കല്ല് കൊത്ത് യന്ത്രത്തിന്റെ ഡ്രൈവറായ സതീശന്റെ ഭാര്യ ഇരിട്ടി വികാസ് നഗര്‍ സ്വദേശിനിയായ നിഷ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. രണ്ട് പെണ്‍കുട്ടികളാണ് സതീശന്നുള്ളത് പ്ലസ് ടു, എസ് എസ് എല്‍ സി വിദ്യാര്‍ത്ഥിനികളായ ഇരുവരും അമ്മയുടെ മരണശേഷം പയഞ്ചേരി വികാസ് നഗറിലെ അമ്മയുടെ വീട്ടിലാണ് താമസം.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്നസതീശന്‍ അമ്മയുമായി വഴക്കിടാറുണ്ടായിരുന്നതായും മാസങ്ങള്‍ക്ക് മുന്‍പ് മദ്യലഹരിയില്‍ അമ്മയെ ഉമ്മറത്തു നിന്നും മുറ്റത്തേക്ക് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കൊലപാതക കാരണമെന്തെന്ന് അറിവായിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മട്ടന്നൂര്‍ സി.ഐ എ.വി ജോണ്‍, എസ്.ഐ ശിവന്‍ ചോടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സതീശനെ കസ്റ്റഡിയിലെടുത്തു മദ്യലഹരിയിലായ സതീശന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി.

പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച പാര്‍വ്വതിയമ്മയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു.

Top