മാര്‍ട്ടിനും ജോജുവിനും നന്ദി പറഞ്ഞ് മഞ്ജു; വിഷമങ്ങള്‍ തുറന്ന് പറഞ്ഞ് താരം

അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലാണ് മഞ്ജു മനസ് തുറന്നത്. അവാര്‍ഡ് ചടങ്ങിനെത്താന്‍ ഏറെ പ്രയാസപ്പെട്ടുവെന്ന് മഞ്ജു വേദിയില്‍ പറഞ്ഞു. അമേരിക്കയില്‍ ചടങ്ങിന് എത്തുന്നതിന് ഏറെ അധ്വാനം വേണ്ടി വന്നു. എത്താന്‍ സാധിക്കുമെന്ന് കരുതിയതല്ല. മഞ്ജുവിന്റെ പ്രസംഗത്തിലുടനീളം നടി അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പ്രകടമായിരുന്നു.

ദിലീപ് കേസുമായി ബന്ധപ്പെട്ട് പോലീസിന്‍റെ നീക്കങ്ങളും സിനിമാ മേഖലയിലെ പ്രതിസന്ധികളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വേളയിലാണ് മഞ്ജുവിന്‍റെ പ്രതികരണം. ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ജുവാര്യര്‍ വിദേശയാത്ര ഇപ്പോള്‍ നടത്തരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചില നീക്കങ്ങളുടെ ഭാഗമായിരുന്നു ഈ നിര്‍ദേശം. ഈ സാഹചര്യത്തില്‍ മഞ്ജു അമേരിക്കയിലെ ചടങ്ങിന് എത്തില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രിയ സുഹൃത്തുക്കള്‍ മാര്‍ട്ടിനും ജോജുവിനും പ്രത്യേകം നന്ദി പറഞ്ഞ മഞ്ജു ചടങ്ങില്‍ പങ്കെടുക്കുന്നതിന് അമേരിക്കയിലേക്ക് എത്താന്‍ അനുവാദം തന്നെ ആമിയുടെ സംവിധായകന്‍ കമലിനും നന്ദി രേഖപ്പെടുത്തി.

ആമി എന്ന കമല്‍ ചിത്രത്തിന്‍രെ ലൊക്കേഷനില്‍ നിന്നാണ് മഞ്ജു അമേരിക്കയിലേക്ക് പുറപ്പെട്ടത്. സിനിമയുടെ നിര്‍മാതാവും സംവിധായകനും ദയയുള്ളവരായത് കൊണ്ട് എനിക്ക് ഇവിടെ എത്താന്‍ പറ്റി എന്ന് മഞ്ജു പറഞ്ഞു.

Top