ശങ്കരനാരായണനെയും വയലാര്‍ രവിയെയും മുഖ്യമന്ത്രിയാകാത്ത നേതാവാര്? പറയാതെ പറഞ്ഞ് ശങ്കരനാരായണന്‍

കൊച്ചി: തനിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും തന്നെ ഇതിന് അനുവദിക്കാത്തത് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.ശങ്കരനാരായണന്‍ വെളിപ്പെടുത്തി. എറണാകുളത്ത് നടന്ന മെഴ്‌സി രവി അനുസ്മരണ ചടങ്ങിലാണ് വെളിപ്പെടുത്തല്‍. വയലാര്‍ രവിക്കും ഇതേ ആഗ്രഹമുണ്ടായിരുന്നു. താന്‍ മുഖ്യമന്ത്രിയാകാന്‍ കാത്തിരുന്നതാണ്. എന്നെയും വയലാര്‍ രവിയെയും ഒരാള്‍ തന്നെയാണ് മുഖ്യമന്ത്രിയാകാന്‍ അനുവദിക്കാത്തത്. പക്ഷേ, പേര് വെളിപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ല. ഇവിടെത്തന്നെ കുറച്ചുകാലം കൂടി ചുറ്റിപ്പറ്റി നില്‍ക്കണമെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി. ഇനിയൊന്നും വേണ്ട. പ്രായമായെന്ന് കരുതി മുതിര്‍ന്ന നേതാക്കളെ അകറ്റി നിര്‍ത്തുന്ന രീതി ഒരു പാര്‍ട്ടിക്കും ചേര്‍ന്നതല്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ വരുന്നതിനെ എതിര്‍ക്കുന്നു എന്നല്ല ഇതിന്റെ അര്‍ത്ഥം. വീട്ടില്‍ പുതിയ കറന്റ് ഉപകരണങ്ങള്‍ വരുമ്പോള്‍ പഴയ ചൂലും അമ്മിക്കല്ലുമൊന്നും കളയരുത്. കറന്റ് പോകുമ്പോള്‍ അവ ആവശ്യം വരും. ഇനി ആവശ്യമില്ലെങ്കിലും അത് അവിടെക്കിടന്ന് നശിച്ചുപൊക്കോളുമെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

Top