സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; 21 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ.വിദേശത്ത് നിന്ന് വന്ന 17 പേർ.ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധയിൽ ഉണ്ടായ വർധന ഗൗരവമായ മുന്നറിയിപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രതിരോധ സന്നാഹങ്ങൾ വലിയ തോതിൽ വർധിപ്പിക്കേണ്ടതുണ്ട് എന്ന സന്ദേശമാണത്.ഇന്നുള്ളതിനേക്കാൾ കൂടുതൽ ആളുകൾ ഇനിയും വരും. ഒരു കേരളീയന് മുന്നിലും നമ്മുടെ വാതിൽ കൊട്ടിയടക്കില്ല. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ പരിഭ്രമിച്ച് നിസഹായാവസ്ഥ പ്രകടിപ്പിക്കാൻ തയ്യാറല്ല. എല്ലാവർക്കും കൃത്യമായ പരിശോധനയും , ചികിത്സയും പരിചരണവും നൽകും.

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 42 പേർക്കാണ് . കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. വിദേശത്ത് നിന്ന് വന്ന 17 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുവന്ന ഓരോരുത്തർക്കും രോഗബാധയുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കണ്ണൂർ 12, കാസർകോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂർ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 പേര്‍. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 216 ആയി. ഇതുവരെ 732 പേർക്കാണ് സംസ്ഥാനത്ത് കോവി‍ഡ് സ്ഥിരീകരിച്ചത്. നാലുപേർ ഇതുവരെ മരിച്ചു. 512 പേർ രോഗമുക്തരായി.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളും തിരിച്ചെത്തി തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുന്നു. മുംബൈയില്‍ നിന്നെത്തിയ സ്ത്രീ ഇന്നലെ മരിക്കുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് ആശങ്കയിലാണ്. കേരളം കോവിഡ് വ്യാപനത്തില്‍ മൂന്നാം ഘട്ടത്തിലാണ്. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഇപ്പോള്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്.

28 ഹോട്ട്സ്പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 17 പേരും ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍പെടുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ്.ഇന്നത്തെ രോഗബാധിതരുടെ കണക്ക് കൊവിഡ് പ്രതിരോധത്തില്‍ നാം കൂടുതല്‍ ജാഗ്രത കാണിക്കണമെന്നതിന്‍റെ ഓര്‍മപ്പെടുത്തലാണ് ഇതിലുമധികം ആളുകള്‍ ഇനിയും വരും ഒരു കേരളീയന്‍റെ മുന്നിലും നമ്മുടെ വാതില്‍ അടഞ്ഞു കിടക്കില്ല.ലോക്ക്ഡൗണ്‍ നിയന്ത്രണത്തിലെ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ല ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയാണ് ഈ ഇളവുകള്‍.

ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതോടെ പലയിടത്തും തിരക്കനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട് കുട്ടികളെയും മുതിര്‍ന്നവരെയും കൂട്ടി പുറത്തിറങ്ങുന്ന ശീലവും കണ്ടുതുടങ്ങിയിട്ടുണ്ട്.റിവേ‍ഴ്സ് ക്വാറന്‍റൈന്‍ നിര്‍ദേശം പാലിക്കേണ്ടത് രോഗവ്യാപനം തടയുന്നതിന് അനിവാര്യമാണ് ഇത് അടിച്ചേല്‍പ്പിക്കാന്‍ ക‍ഴിയില്ലെന്നും ജനങ്ങള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top