സൗദിയില്‍ ദൈവമിലെന്ന് പറഞ്ഞ യുവാവിന് ക്രൂരമായ ശിക്ഷ;2000 ചാട്ടയടി 10 വര്‍ഷം തടവ്.

ഇന്ത്യ മുമ്പില്ലാത്ത വിധം മാറിയെന്നും ഫാസിസ്റ്റ് ശക്തികളുടെ പിടിയിലായെന്നും ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത വിധം കാവിവല്‍ക്കരിക്കപ്പെട്ടുവെന്നും പ്രമുഖരടക്കമുള്ള ചിലര്‍ അടുത്ത കാലത്ത് ആശങ്ക പ്രകടിപ്പിക്കുന്നത് പതിവായിട്ടുണ്ട്. എന്നാല്‍ അത്തരക്കാര്‍ സൗദി പോലുള്ള ചില രാജ്യങ്ങളിലേക്ക് ഇടയ്‌ക്കെങ്കിലും തല ഉയര്‍ത്തി നോക്കുന്നത് നന്നായിരിക്കും. അപ്പോഴാണ് അവര്‍ക്ക് യഥാര്‍ത്ഥ അസഹിഷ്ണുത എന്താണെന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.

സൗദിയില്‍ ദൈവം ഇല്ല എന്ന് പറഞ്ഞ യുവാവിന് 2000 ചാട്ടവാറടിയും പത്ത് വര്‍ഷം തടവുമാണീ മുസ്ലിംരാഷ്ട്രം വിധിച്ചിരിക്കുന്നത്. തന്റെ യുക്തിവാദപരമായ കാഴ്പ്പാടുകള്‍ ട്വിറ്ററിലൂടെ പങ്ക് വച്ചതാണ് ഈ യുവാവ് ചെയ്ത കുറ്റം.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളെ നിരന്തരം നിരീക്ഷിക്കുന്ന സൗദിയിലെ മതപൊലീസാണ് യുവാവിനെ വലയിലാക്കിയിരിക്കുന്നത്. ദൈവത്തെ നിഷേധിക്കുന്ന 600ല്‍ അധികം ട്വീറ്റുകളാണ് 28കാരന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരിക്കുന്നത്.കൂടാതെ ഇയാള്‍ ഖുറാനെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. യുവാവിന്റെ ചില സന്ദേശങ്ങള്‍ എല്ലാ പ്രവാചകരെയും തള്ളിപ്പറയുന്നതാണ്. എല്ലാ പ്രവാചകരും കള്ളം പറയുന്നവരാണെന്നും അവരുടെ ആഹ്വാനങ്ങളും പാഠങ്ങളും അസാമാധാനവും യുദ്ധങ്ങളും ഉണ്ടാക്കാനെ ഉപകാരപ്പെടുകയുള്ളുവെന്നും യുവാവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പേര് വെളിപ്പെടുത്താത്ത യുവാവിനെ റിയാദിലെ സൗദി അറേബ്യ കോടതിക്ക് മുമ്പിലാണ് യുക്തിവാദിയെന്നാരോപിച്ച് ഹാജരാക്കി വിചാരണ നടത്തി ശിക്ഷ വിധിച്ചിരിക്കുന്നത്. തന്റെ വിശ്വാസത്തിനനുസരിച്ചുള്ള കാഴ്ചപ്പാടുകളാണിതെന്നും അവ പ്രകടിപ്പിക്കാനുള്ള അവകാശം തനിക്കുന്നുണ്ടെന്നുമാണ് യുവാവ് വാദിച്ചിരിക്കുന്നത്. ചാട്ടവാറടിക്കും തടവിനും പുറമെ 20,000 റിയാല്‍ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പ് സൗദി നടപ്പിലാക്കിയ പുതിയ നിയമങ്ങള്‍ അനുസരിച്ച് യുക്തിവാദികളെ തീവ്രവാദികളായിട്ടാണ് പരിഗണിച്ച് വരുന്നത്. അന്തരിച്ച രാജാവ് കിങ് അബ്ദുള്ളയുടെ ഭരണകാലത്താണിത് നടപ്പിലാക്കിയത്.

Top