കൊച്ചി: അമ്മയുടെ പ്രസിഡന്‍റ് ഇന്നസെന്‍റിനെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍ രംഗത്ത്. ഇന്നസെന്‍റിന്‍റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തെയാണ് വിനയന്‍ രൂക്ഷമായ ഭാഷയില്‍ കളിയാക്കിയത്. വിനയന്‍ തന്‍റെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് ഇന്നസെന്‍റിനെയും താരസംഘടനയായ അമ്മയെയും പരിഹസിച്ചത്.
ഒന്നുമറിയാത്ത ആളെപ്പോലെ ഇന്നസെന്‍റ് പൊട്ടന്‍ കളിക്കുകയാണെന്ന് വിനയന്‍ ആരോപിച്ചു.സിനിമാരംഗത്തെ സ്ത്രീകളെക്കുറിച്ച് ഇന്നസെന്‍റ് വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. നടി മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടുമെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ഇന്നസെന്‍റ് പറഞ്ഞതാണ് വിവാദമായത്. പിന്നീട് ഇത് നിഷേധിച്ച അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


