എന്‍ഐഎ യുഎഇയിലേക്ക്. ഫൈസലും ടീമും കുടുങ്ങും, അറ്റാഷെയും ഹവാല ഇടപാടുകളും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം വഴിത്തിരിവിലേക്ക്. എന്‍ഐഎ സംഘം അന്വേഷണം വിപുലമാക്കാനാണ് ഒരുക്കണം. ദുബായിലേക്ക് ഇതുമായി ബന്ധപ്പെട്ട് എത്തും. അതേസമയം ഫൈസല്‍ ഫരീദ് അടക്കമുള്ള സംഘത്തില്‍ നിന്ന് നിര്‍ണായക കാര്യങ്ങള്‍ കണ്ടെത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കും. യുഎഇ കേസില്‍ പൂര്‍ണ സഹകരണം അറിയിച്ചിട്ടുണ്ട്. കേസിന് ഇതോടെ അന്താരാഷ്ട്ര മാനം കൈവന്നിരിക്കുകയാണ്. സ്വപ്‌നയുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയ നേതാവും ഇതോടെ കുടുങ്ങുമെന്നാണ് സൂചന.

അന്വേഷണം യുഎഇയിലേക്ക് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം യുഎഇയിലേക്ക് നീളുകയാണ്. കേസിലെ പ്രധാന പ്രതികളും, പല ഇടപാടുകളും ദുബായില്‍ വെച്ചാണ് നടന്നതെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. എന്‍ഐഎ അന്വേഷണ സംഘത്തെ യുഎഇയിലേക്ക് അയക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ചും ഹവാല ഇടപാടുകാരെ കുറിച്ചുമാണ് അന്വേഷിക്കുന്നത്. യുഎഇ സര്‍ക്കാരിന്റെ അനുമതി ഇന്ത്യ ഇക്കാര്യത്തില്‍ തേടും. അനുമതി വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തും. അതിനായി അനുമതി വേണം. ഈ അനുമതി ലഭിച്ചാല്‍ കേസില്‍ അടിമുടി വഴിത്തിരിവുണ്ടാകും. വിദേശത്ത് ചെന്ന് അന്വേഷിക്കാനുള്ള അനുമതിയാണ് ഇക്കാര്യത്തില്‍ എന്‍ഐഎയ്ക്ക് ഗുണകരമായി മാറുന്നത്. നിലവില്‍ ദുബായില്‍ കസ്റ്റഡിയിലാണ് ഫൈസല്‍ ഫരീദ്. ഇയാളെ സഹായിച്ച അറ്റാഷെ, റബിന്‍സ് എന്നിവരെ കുറിച്ച് വിശദമായി അന്വേഷിക്കാനും ഇതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

Top