കാവ്യയുടെ അറസ്റ്റ് ഇന്ന്? വീണ്ടും ചേദ്യം ചെയ്യല്‍, വീട്ടില്‍ എത്തിയല്ല പോലീസ് ക്ലബ്ബില്‍ എത്തണം

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്‍റെ രണ്ടാം ഭാര്യ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്‌തേക്കും എന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യം പോലീസിന് നല്‍കിയ മൊഴിയില്‍ പലതും നുണയാണെന്ന് തെളിയിക്കുന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ആദ്യതവണ ദിലീപിന്‍റെ ആലുവയിലെ വസതിയില്‍ വച്ചായിരുന്നു കാവ്യ മാധവനെ ചോദ്യം ചെയ്തത്. എന്നാല്‍ ഈ ആ ഇളവ് കിട്ടിയേക്കില്ല എന്നാണ് സൂചനകള്‍. ആലുവ പോലീസ് ക്ലബ്ബിലേക്ക് കാവ്യയെ വിളിച്ച് വരുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് തിരിച്ചടിയായത്. കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴത്തെ അവസ്ഥയില്‍ കാര്യങ്ങള്‍ കാവ്യ മാധവന്റെ അറസ്റ്റിലേക്ക് നീങ്ങുമോ എന്ന രീതിയിലും സംശയങ്ങള്‍ ഉയരുന്നുണ്ട്. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ പോലും അറസ്റ്റ് ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top