കേരളം പകര്‍ച്ചാവ്യാധി ഭീഷണിയില്‍; എലിപ്പനി കാരണം മരിച്ചത് 22 പേര്‍, ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് ഗുരുതര പകര്‍ച്ചവ്യാധി സാധ്യതയെന്ന് മന്ത്രി കെ.കെ.ശൈലജ. എലിപ്പനിയാണ് നിലവില്‍ ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഇതുവരെ 24 പേര്‍ എലിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നു. രണ്ടു പേരുടെ മരണം എലിപ്പനി കാരണമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധനാഫലത്തിനു കാത്തുനില്‍ക്കാതെ തന്നെ ഡോക്ടര്‍മാര്‍ പ്രതിരോധ മരുന്നു നല്‍കണം.

സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ സ്വകാര്യ ആശുപത്രികളിലും ഇതു കര്‍ശനമായി പാലിക്കണം. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു ബന്ധപ്പെട്ടവരും കടുത്ത ജാഗ്രത പുലര്‍ത്തണം. വെള്ളമിറങ്ങിയതിനു ശേഷം ഇനിയുള്ള 30 ദിവസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിര്‍ണായകമാണെന്നും മന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top