ചൂതാട്ടകേന്ദ്രത്തില്‍ രജനികാന്ത്; ചിത്രങ്ങള്‍ പുറത്തുവിട്ട് സുബ്രഹ്മണ്യം സ്വാമി

തമിഴ് നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഏറെയാണ്. ഇപ്പോള്‍ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് രാജ്യസഭ എംപിയായ സുബ്രഹ്മണ്യം സ്വാമിയാണ്. രജനികാന്തിന്‍റെ ഒരു ചിത്രം ട്വീറ്റ് ചെയ്താണ് സ്വാമി പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

ചൂതാട്ട കേന്ദ്രത്തില്‍ രജനികാന്ത് നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ അമേരിക്കയിലെ ഒരു കാസിനോയില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രജനി. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് നടന്‍റെ സ്വത്ത് വിവരം അന്വേഷിക്കണം’ എന്ന കുറിപ്പോടുകൂടിയാണ് ട്വീറ്റ് വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രജനിയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് കടുത്ത എതിര്‍പ്പാണ് സുബ്രഹ്മണ്യം സ്വാമിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉയര്‍ന്നു വന്നത്.
രജനിക്ക് രാഷ്ട്ട്രീയത്തില്‍ ഭാവിയില്ലെന്നും അദ്ദേഹത്തിന് തമഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയില്ലെന്നും സുബ്രഹ്മണ്യം സ്വാമി നേരത്തേ പറഞ്ഞിരുന്നു.

Top