ദിലിപ് മദ്യപിച്ചു; മൂന്ന് ദിവസം മിണ്ടാതിരുന്ന് കാവ്യ

തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്‍റെ സെറ്റില്‍ ഉണ്ടായ ഒരു തമാശയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ കാവ്യയും സംവിധായകനും മറ്റ് ആളുകളും ഇരിയ്ക്കുമ്പോഴാണ് ദിലീപിന്‍റെ വരവ്. ആ വരവില്‍ ചില പന്തികേടുകള്‍ ഉണ്ടായിരുന്നു. ലൊക്കേഷനില്‍ ദിലീപിന്‍റെ നില്‍പ്പും നടപ്പും പെരുമാറ്റവുമൊക്കെ തികച്ചും മദ്യപാനിയുടേത് എന്ന പോലെയായിരുന്നു. കാവ്യ ഇതുവരെ അങ്ങനെ ദിലീപിനെ കണ്ടിട്ടില്ല. അപ്പോള്‍ റാഫി പറഞ്ഞു, ‘എന്തൊരു കഷ്ടമാണിത്.. ഇയാള്‍ റൂമിലിരുന്ന് മദ്യപിച്ചിട്ട് പുറത്തേക്കിറങ്ങിയോ’ കേട്ടതും കാവ്യ ഞെട്ടി. ‘ദിലീപേട്ടന്‍ മദ്യപിയ്ക്കുമോ? സെറ്റില്‍ എല്ലാവരും ദിലീപിന്‍റെ മദ്യപാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. കളിയാക്കുന്നതാണോ അല്ലയോ എന്ന് ആദ്യമൊക്കെ കാവ്യയ്ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കാവ്യ വിശ്വസിക്കാന്‍ തുടങ്ങി.

അന്നത്തെ ഷൂട്ട് തീരുവോളം ദിലീപ് അങ്ങനെ തന്നെയായിരുന്നു. ഷൂട്ട് തീര്‍ന്ന് പോകാന്‍ നേരമാണ് ഇത്രയും നേരം താന്‍ കാണിച്ചുകൂട്ടയത് തമാശയാണെന്ന് ദിലീപ് കാവ്യയോട് പറഞ്ഞത്. ദേഷ്യം വന്ന കാവ്യ വണ്ടിയില്‍ കയറി പോയി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യപിച്ചിട്ടില്ല എന്ന് പിന്നീട് ദിലീപ് എത്ര പറഞ്ഞിട്ടും കാവ്യ വിശ്വസിച്ചില്ല. സെറ്റിലുള്ള ആരും അത് തമാശയായിരുന്നു എന്ന് കാവ്യയോട് പറഞ്ഞില്ല. പിന്നീട് മൂന്ന് ദിവസം കാവ്യ ദിലീപിനോട് മിണ്ടിയില്ല.

ആ തമാശയെ കുറിച്ച് ദിലീപ് തന്നെ വെളിപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Top