വംശനാശ ഭീഷണിയിൽ ആന വണ്ടികൾ

മെയ് മാസം തുടങ്ങുന്നത് തന്നെ തൊഴിലാളി ശക്തിയുടെ ​ഗരിമയും പെരുമയും വിളിച്ചോതിക്കൊണ്ടാണ്. കേരളം ഭരിക്കുന്ന സിപിഎമ്മും അതിന്റെ തൊഴിലാളി സംഘടനയായ സിഐടിയുവും ആവേശത്തോടെ പ്രസം​ഗിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും അമേരിക്കയിലെ ചിക്കാ​ഗോ തെരുവീഥികളില്‍ ചോര ഒഴുക്കിയ തൊഴിലാളികളുടെ അവകാശ സമരത്തെ കുറിച്ചാണ്.എന്നാല്‍, ചെയ്ത ജോലിയുടെ ശമ്ബളം കിട്ടാത്ത കെഎസ്‌ആര്‍ടിസി തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയാണ് ഈ സര്‍ക്കാര്‍. എന്നുമാത്രമല്ല, ശമ്ബളത്തിനായി തൊഴിലാളികള്‍ സമരം ചെയ്തു എന്നതിന്റെ പേരില്‍ അവരോട് പ്രതികാര നടപടികള്‍ സ്വീകരിക്കുകയുമാണ്! കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് പത്താം തീയതിയ്ക്ക് മുന്‍പ് ശമ്ബളം നല്‍കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല.ഇന്നും ശമ്ബളം നല്‍കാനാകില്ല. ഈ അവസരത്തിലാണ് മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച്‌ പണിമുടക്ക് പിന്‍വലിച്ച സിഐടിയു യൂണിയന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് . ശമ്ബളം നല്‍കാനായി വായ്പയെടുക്കാനുള്ള മാനേജ്മെന്റ് നടപടിയും ഇഴയുകയാണ്.

പത്താം തീയതി ശമ്ബളം നല്‍കുമെന്നായിരുന്നു പണിമുടക്ക് പിന്‍വലിക്കാന്‍ ഗതാഗത മന്ത്രി മുന്നോട്ട് വച്ച വാഗ്ദാനം. സിഐടിയു യൂണിയന്‍ മന്ത്രിയെ വിശ്വസിച്ച്‌ പണിമുടക്കില്‍ നിന്ന് പിന്മാറുകയായിരുന്നു .എന്നാൽ മറ്റു യൂണിയനുകള്‍ പണിമുടക്കു തുടർന്ന് . പക്ഷേ, ജീവനക്കാര്‍ക്ക് ഇന്നും ശമ്ബളം ലഭിക്കില്ല. ആറാം തീയതിയിലെ പണിമുടക്ക് ഉണ്ടാക്കിയ പ്രതിസന്ധിയാണ് കാരണമെന്നാണ് ഇപ്പോഴത്തെ ന്യായീകരണം. ഇതോടെ മാനേജ്മെന്റിന് ഒപ്പം നിന്ന c i t u വും പ്രതിഷേധവുമായി രംഗത്തെത്തി. പണിമുടക്കിയതിന്റെ പേരില്‍ വൈരാഗ്യ ബുദ്ധിയോടെ മാനേജ്മെന്റ് പെരുമാറരുതെന്നും, പത്തിന് ശമ്ബളം നല്‍കാമെന്ന ധാരണയിലായിരുന്നു പണിമുടക്കില്‍ നിന്ന് വിട്ടു നിന്നതെന്നും സിഐടിയു പ്രസ്താവനയില്‍ അറിയിച്ചു.പണിമുടക്കില്‍ കോര്‍പ്പറേഷന് നാലേകാല്‍ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജ്മെന്റ് വാദം. ശമ്ബളത്തിനായി കെടിഡിഎഫ്സിയില്‍ നിന്നടക്കം വായ്പക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, കൂടുതല്‍ സമയമെടുക്കും. സര്‍ക്കാര്‍ 30 കോടിക്ക് പുറമെ അധിക ധനസഹായം അന്യവദിക്കുകയുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശമ്ബള വിതരണം ഇരുപതാം തീയതിയോട് അടുക്കുമെന്നാണ് മാനേജ്‌മെന്റ് ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം.എത്ര നല്ല തൊഴിലാളി സ്നേഹ പാര്‍ട്ടിയും സര്‍ക്കാരും. ഒരു പൊതുമേഖലാ സ്ഥാപനത്തെ മര്യാദക്ക് നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനെ പൂട്ടുന്നതിന് മുമ്ബ് ആ തൊഴിലാളികള്‍ക്ക് നല്‍കിക്കൂടെ എന്ന് ആദ്യം ചോദിച്ചത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എകെ ​ഗോപാലന്‍ എന്ന എകെജി ആയിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവില്‍ നിന്നും കോഫീ ബോര്‍ഡ് എന്ന പൊതുമേഖലാ സ്ഥാപനം ചോദിച്ച്‌ വാങ്ങാനുള്ള ആര്‍ജ്ജവം എകെജിക്കും ഒട്ടും ശക്തമല്ലാത്തൊരു പാര്‍ട്ടിയുടെ ശക്തനായൊരു നേതാവിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാനുള്ള ജനാധിപത്യ മര്യാദ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനും ഉണ്ടായത് കൊണ്ടാണ് ഇന്ന് ഈ രാജ്യത്ത് ഇന്ത്യന്‍ കോഫീ ഹൗസുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് ഈ സമയം നമ്മൾ ഓർക്കണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top