കൊച്ചി: എറണാകുളം പത്ത് വയസുകാരന്‍ കുത്തേറ്റ് മരിച്ചു. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പറപ്പള്ളി ക്രിസ്റ്റി ജോണ്‍ ആണ് മരിച്ചത്. പുല്ലേപ്പടിയില്‍ രാവിലെ ആറരയ്ക്ക് പാല്‍ വാങ്ങാനായി കടയില്‍ പോയി വരികയായിരുന്ന ക്രിസ്റ്റിയെ അയല്‍വാസിയായ പൊന്നാശേരി അജി ദേവസ്യ(40) എന്നയാളാണ് കുത്തിയത്. കുത്തേറ്റ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഴത്തിലുള്ള പതിനേഴോളം കുത്തുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായത്.
കുട്ടിയെ ആക്രമിച്ച അജി ദേവസ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് സൂചന. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചത് മൂലമുള്ള മാനസികപ്രശ്‌നങ്ങളാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്നും മുമ്പും ഇയാള്‍ ലഹരി ഉപയോഗിച്ച് അക്രമാസക്തനായ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പാലു വാങ്ങാന്‍ പോയി മടങ്ങിയ കുട്ടിയെ അടുത്തേക്ക് വിളിച്ച് കുത്തുകയായിരുന്നുവെന്നാണ് ദൃസാക്ഷി മൊഴി.
ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് സെന്‍ട്രല്‍ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ക്രിസ്റ്റിയുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം ഇന്നു തന്നെ വീട്ടുകാര്‍ക്ക് വിട്ടു കൊടുക്കും.
കൊലപാതകത്തിന് പിന്നില്‍ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണോ എന്നും സംശയിക്കുന്നുണ്ട്. കിസ്റ്റിയുടെ ആദ്യ കുര്‍ബാന അടുത്ത ആഴ്ച നടത്താനിരിക്കെയാണ് ക്രൂരമായ കൊലപാത


