പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി ജൂനിയര്‍ വിദ്യാര്‍ത്ഥിയും കൂട്ടുകാരും പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

ന്യൂഡല്‍ഹി: സ്‌കൂളില്‍ നിന്നു വീട്ടിലേക്ക് മടങ്ങിയ പതിനേഴുകാരിയെ കാറില്‍ ലിഫ്റ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയി ജൂനിയര്‍ വിദ്യാര്‍ത്ഥിയും കൂട്ടുകാരും പീഡിപ്പിച്ചു. ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം കേട്ട് കാറില്‍ കയറിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയന്ന് സംഭവം പുറത്തു പറയാതിരുന്ന പെണ്‍കുട്ടി വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയപ്പോഴാണ് വിവരം പുറത്തു പറഞ്ഞത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പൂരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മാര്‍ച്ച് 31ന് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് ജൂനിയര്‍ വിദ്യാര്‍ത്ഥി കാറില്‍ കയറ്റി കൊണ്ടു പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങള്‍ കാട്ടി വീണ്ടും തങ്ങള്‍ക്കൊപ്പം വരണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് പെണ്‍കുട്ടി വിവരം പുറത്തു പറഞ്ഞത്. പ്രതികള്‍ ഒളിവിലാണ്. പൊലീസ് അന്വേഷണം തുടങ്ങി.

Top