സ്വന്തം ലേഖകൻ
മുംബൈ: പതിനെട്ടുകാരിയായ പെൺകുട്ടിയെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് കാമുകനു കാഴ്ച വയ്ക്കാൻ കൂട്ടു നിന്നത് പെ്ൺകുട്ടയുടെ അ്മ്മായി. കുട്ടിയെ മുറയിൽ പൂട്ടിയിട്ട ശേഷം അ്്മ്മായി കാമുകനെ വിളി്ച്ചുവരുത്തുകയായിരുന്നു. 24 കാരനായ യുവാവായിരുന്നു അമ്മായിയുടെ കാമുകൻ. താനെയിലെ ബദലാപൂരിലായിരുന്നു സംഭവം. പീഡിപ്പിക്കാൻ യുവാവിന് കൂട്ടുനിന്നത് പെൺകുട്ടിയുടെ ആന്റിയായിരുന്നു. യുവാവിനെയും യുവതിയുടെ ആന്റിയെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡിപ്പിച്ച യുവാവ് പെൺകുട്ടിയുടെ സഹപ്രവർത്തകൻ ആയിരുന്നു.
പെൺകുട്ടിയും, യുവാവും, പെൺകുട്ടിയുടെ ആന്റിയും ഒരേ സ്ഥലത്തായിരുന്നു ജോലി ചെയ്തിരുന്നത്. സംഭവദിവസം പെൺകുട്ടിയും ആന്റിയും പൂനെയിലെ ലോണവാല ക്ഷേത്രത്തിൽ പോയിരുന്നു. ഈ ക്ഷേത്രത്തിലേക്ക് പിന്നീട് യുവാവും എത്തുകയായിരുന്നു. തുടർന്ന് മൂവരും ലോഡ്ജിലേക്ക് പോയി. പോകും വഴി പെൺകുട്ടിയോട് യുവാവ് മോശമായി പെരുമാറിയിരുന്നു.
തുടർന്ന് ലോഡ്ജിൽ വെച്ച് യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പെൺകുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തി. എന്നാൽ തിരികെ വീട്ടിലെത്തിയ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു.


