കാമുകി ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തതിൽ തർക്കം; 17കാരി ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍

മലപ്പുറം: 17കാരി ട്രെയിന്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ചേളാരി സ്വദേശി ഷിബിന്‍(24) നെയാണ്  അറസ്റ്റ് ചെയ്തത്. മലപ്പുറം വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് കഴിഞ്ഞദിവസമണ്  വളയനാട്ട് തറയില്‍ സുരേഷിന്‍റെ മകള്‍ സുനുഷ് (17) ട്രെയിന്‍ ഇടിച്ച് മരിച്ചത്.

പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നു ഷിബിന്‍. മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തു എന്ന കാരണത്താല്‍ ഷിബിന്‍ നിരന്തരം പെ ൺ കുട്ടിയുമായി വഴക്കായിരുന്നു. വാലന്‍റൈന്‍സ് ഡേ ദിനത്തിൽ പിണങ്ങിയ ഷിബിനോട് കുട്ടി പിണക്കം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, ഷിബിൻ പിണക്കം തുടരുകയായിരുന്നു. ഇതാണ് കുട്ടി ആത്മഹത്യ ചെയ്യുന്നതിനുള്ള പ്രേരണയെന്നാണ് പോലീസ് പറയുന്നത്. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം പുലര്‍ച്ചെ നാലിനാണ്  സംഭവം. കൊട്ടാക്കടവ് ഹോളി ഫാമിലി കോളജിലെ വിദ്യര്‍ത്ഥിനിയാണ് മരിച്ച സുനുഷ്.  മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി യുടെ വീട്ടുകാര്‍ പരപ്പനങ്ങാടി പോലീസിന് പരാതി നല്‍കിയിരുന്നു.

Top