സൂപ്പര്‍ ശരണ്യക്കുശേഷം അര്‍ജുന്‍ അശോകും മമിതയും അനശ്വരയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് പ്രണയ വിലാസം. ഇപ്പോള്‍ ഷൂട്ടിങ്ങിനിടയിലുണ്ടായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ അശോക്.
ഉമ്മ വയ്ക്കുന്ന ഒരു സീന്‍ സിനിമയിലുണ്ടായിരുന്നു. തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ അതു ഒഴിവാക്കുകയായിരുന്നു.
സിനിമയില്‍ ഞാനും മമിതയും പ്രണയത്തിലാണ്. സിനിമയില്‍ ഒരു പാട്ടു സീനുണ്ട്. അതു ബെറ്ററായി ചെയ്യണമെന്നുണ്ട്. ആ സമയത്താണ് മഴ പെയ്യുന്നത്.
ആ സീന്‍ എങ്ങനെ ചെയ്യുമെന്ന ടെന്‍ഷനും ഞങ്ങള്‍ക്കുണ്ടായിരുന്നു. മഴ പെയ്തപ്പോള്‍ ബ്രേക്ക്് വന്നു. പിന്നെ ഷൂട്ട് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും അടുത്തു വന്നു. സംവിധായകന്‍ പറഞ്ഞു ഉമ്മ വയ്ക്കണമെന്ന്. പക്ഷെ, ഞാന്‍ പറഞ്ഞു നടക്കില്ലെന്ന്. എങ്കില്‍ അടുത്തു നിന്നാല്‍ മതിയെന്ന് പറഞ്ഞു. അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ വളരെ ക്ലോസായി നില്‍ക്കുവാണെന്ന് തോന്നുമായിരിന്നു. പക്ഷെ, ക്യാമറയില്‍ ഡിസ്റ്റന്‍സ് മനസിലാകുമായിരുന്നെന്നും അർജുൻ അശോക് പറയുന്നു.


