ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമ. നിര്‍മാതാവ് നടന്‍ അജു വര്‍ഗീസാണ്. നയന്‍ താരയോട് സിനിമയുടെ കഥ പറയാന്‍ പോയപ്പോഴുള്ള അനുഭവം പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.
കഥ പറയേണ്ട ദിവസം തനിക്ക് ഫ്‌ളൈറ്റ് കിട്ടിയില്ല. ഒരുപാട് വൈകിയാണ് ചെന്നൈയിലെത്താന്‍ കഴിഞ്ഞത്. നാലു മണിക്ക് കഥ കേള്‍ക്കാമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍, ഫ്‌ളൈറ്റ് മിസായതിനാല്‍ ഉച്ചത്തേക്കാണ് പോകാന്‍ കഴിഞ്ഞത്. വീണ്ടും ഫ്ളൈറ്റ് മിസായി. ഒടുവില്‍ ഞാന്‍ ചെന്നത് അഞ്ചരയ്ക്കാണ്. അവരെന്നെ പുറത്താക്കുമെന്ന് കരുതി പേടിച്ചാണ് ഞാന്‍ ചെന്നത്.
ഞാന്‍ കഥ പറഞ്ഞു, കഥ കേട്ട് കുറച്ചു കഴിഞ്ഞ് ഡേറ്റ് എപ്പോഴാണ് വേണ്ടതെന്നാണ് അവര്‍ എന്നോട് ചോദിച്ചത്. പ്രൊഡ്യൂസര്‍മാര്‍ ആര്‍ക്കും തന്റെ നമ്പര്‍ കൊടുക്കരുതെന്നും അവര്‍ എന്നെ വിളിക്കരുതെന്നും കഥ കേട്ട് കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ പറഞ്ഞിരുന്നെന്നും ധ്യാന്‍ പറയുന്നു.


