ക്രിസ്റ്റി ടീനേജ് കാലത്ത് എന്റെ ജീവിതത്തില്‍ സംഭവിച്ച സ്വന്തം അനുഭവമാണ്; ആളുകള്‍ക്ക് താല്‍പര്യമുള്ള ഘടകങ്ങള്‍ സിനിമയിലുണ്ട്- ആല്‍ബിന്‍ ഹെന്റി

ക്രിസ്റ്റി സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരാണ് നായിക നായകന്മാർ. ആല്‍വിന്‍ ഹെന്റിയാണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമ തന്റെ ജീവിതത്തില്‍ സംഭവിച്ച കഥയാണെന്ന് ആല്‍വിന്‍ ഹെന്റി പറയുന്നു.

ഒരു സിനിമ ചെയ്യാമെന്ന തീരുമാനമുണ്ടായപ്പോള്‍ സ്വന്തം കഥ തന്നെ ചെയ്യാമെന്ന് തീരുമാനിച്ച് ബെന്യാമിനെ സമീപിക്കുകയായിരുന്നു. ക്രിസ്റ്റിയുടെ കഥ കുറേ നാളുകളായി എന്റെ മനസിലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടീനേജ് കാലത്ത് എന്റെ ജീവിതത്തില്‍ സംഭവിച്ചതാണിത്. ആദ്യ സിനിമയായി  എന്റെ അനുഭവങ്ങള്‍ തന്നെ ചെയ്യുന്നതാണ് നല്ലതെന്ന് ചിന്തിക്കുകയായിരുന്നു.

എന്റെ നാടായ പൂവാറിലാണ് ഷൂട്ട് ചെയ്തത്. ഒരു നിമിഷം പോലും ആളുകള്‍ക്ക് ബോറടിക്കാത്ത സിനിമയെടുക്കാനാണ് തീരുമാനിച്ചത്.  ആളുകള്‍ക്ക് താല്‍പര്യമുള്ള ഘടകങ്ങള്‍ സിനിമയിലുണ്ടെന്നും ആല്‍ബിന്‍ ഹെന്റി പറയുന്നു.

 

Top