കിട്ടാവുന്നതില്‍ ഏറ്റവും മോശം കഥാപാത്രമായിരുന്നു ഇഷ്‌കിലേത്, ആ ഒരൊറ്റ കഥാപാത്രം തന്ന ഇന്ധനമാണ് ഇവിടെ വരെ തന്നെ എത്തിച്ചതെന്ന് തുറന്നു പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ.
എന്റെ ചുറ്റുപാട് വച്ച് എനിക്ക് കിട്ടാവുന്ന ഏറ്റവും മോശം സ്വഭാവമുള്ള കഥാപാത്രമായിരുന്നു എനിക്കാ സിനിമിയില്‍ ചെയ്യാനുണ്ടായിരുന്നത്. ആ കഥാപാത്രമാണ് സിനിമയില്‍ എന്നെ ഇവിടെ വരെ എത്തിച്ച ഇന്ധനം.
ഒരുപാട് നാളത്തെ കഥയല്ല. ഒരു ദിവസം ഒരു രാത്രിയില്‍ നടക്കുന്ന കഥയാണ് ഇഷ്‌ക്കിലേത്. ഇത്രയും സ്‌പേസ് ഉള്ള ഒരു തിരക്കഥ ഇന്നുവരെ കേട്ടിട്ടില്ല.
ജയിലില്‍ കിടന്നതുകൊണ്ട് നല്ല സിനിമകള്‍ കിട്ടില്ലെന്ന് വിചാരിച്ചു. നല്ല വൃത്തികെട്ട റോളുകളുമുണ്ടാകും അതു കിട്ടുമെന്നും കരുതി.
അവിടെ വച്ച് പൗലോ കൊയ്‌ലോയുടെ ഒരു പുസ്തകം വായിച്ചതിലൂടെ എന്റെ പ്രതീക്ഷകള്‍ എല്ലാം തിരിച്ചു കിട്ടി. യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനുണ്ടായിരുന്നില്ല. വേറെ ആശങ്കകളുമുണ്ടായിരുന്നില്ല.


