മികച്ച എക്സൈസ് ഓഫീസിനുള്ള വെണ്മ പുരസ്കാരം പാമ്പാടി എക്സൈസ് റേഞ്ച് ഓഫീസിന്

സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളുടെ പ്രവർത്തന മികവ് , അച്ചടക്കം, റിക്കാർഡുകളുടെ പരിപാലനം, പരിസര ശുചിത്വം, തൊണ്ടിവകളുടെ പരിപാലനം, കേസ് അന്വേഷണം,കോടതി നടപടികളുടെ നടത്തിപ്പ് ഓഫീസ് ക്രമീകരണം എന്നിവ ആധാരമാക്കി ബഹു.എക്സൈസ് കമ്മീഷണർ നല്കുന്ന വെണ്മ പുരസ്കാരം പാമ്പാടി എക്സൈസ് റേഞ്ച് ഓഫിസിനു ലഭിച്ചു.

വെണ്മ പുരസ്കാരം ബഹു. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ശ്രീ.എ.ആർ സുൾഫിക്കറിൽ നിന്നും പാമ്പാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജെ റ്റോംസിയും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top