കാണാന്‍ ഭംഗിയില്ലെന്നും അതിനാല്‍ ആ കഥാപാത്രത്തിന് ചേരില്ലെന്നും പറഞ്ഞ് സീരിയലിൽ നിന്ന് ഒഴിവാക്കിയ അനുഭവം പങ്കുവച്ച് സീരിയല്‍ താരം അമൃത നായർ.
ഒരു ചാനലില്‍ നിന്ന് എന്നെ വിളിച്ചു, ഫോട്ടോയൊക്കെ കൊടുത്ത് ക്യാരക്ടര്‍ ഒക്കെ പറഞ്ഞു തയാറാക്കി വച്ചിരുന്നതാണ്. രാവിലെ ഷൂട്ടിന് കൊണ്ടു പോകാന്‍ ഒരു വണ്ടി വരും, അമൃത ഒരുങ്ങി ഇരുന്നോളാന്‍ പറഞ്ഞു. എന്നാല്‍, പിറ്റേന്ന് ഞാന്‍ വിളിച്ചു നോക്കിയപ്പോഴാണ് എന്നെ മാറ്റിയെന്ന് അവര്‍ പറയുന്നത്.
കോസ്റ്റിയൂമിനൊക്കെ നല്ല പൈസയാകുന്ന സമയമായിരുന്നു അത്. രാവിലെ നോക്കുമ്പോള്‍ വണ്ടി വരാഞ്ഞിട്ട് കണ്‍ട്രോളറെ വിളിച്ചു. രണ്ട് മൂന്ന് തവണ വിളിച്ചിട്ടും അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. കുറേ നേരം കഴിഞ്ഞ് അദ്ദേഹം തിരികെ വിളിച്ച് അമൃത ഒരു പ്രശ്‌നമുണ്ടെന്ന് പറഞ്ഞു.
അമൃതയെ അതില്‍ നിന്നും മാറ്റിയെന്ന് പറഞ്ഞു. ഒന്ന് വിളിച്ച് പറയുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് പറഞ്ഞു. സോറി അമൃത എന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ടാക്കി.
എനിക്കത് ഭയങ്കര വിഷമമുണ്ടാക്കി. അന്നവര്‍ പറഞ്ഞ കാരണം ഞാന്‍ ഒരു ചെറിയ കുട്ടിയെന്നായിരുന്നു. കാണാന്‍ ഭംഗിയൊന്നുമില്ല, അതിനാല്‍ ആ കഥാപാത്രത്തിന് ചേരില്ലെന്നും പരമ്പരയിലെ ചില ആര്‍ട്ടിസ്റ്റുകള്‍ പറഞ്ഞതിനാലാണ് ഒഴിവാക്കിയത്. അത് താന്‍ അറിയുന്നത് പിന്നീടാണ്. അങ്ങനെ പറഞ്ഞ ആര്‍ട്ടിസ്റ്റ് ആരെന്നറിയാമെന്നും അമൃത പറയുന്നു.


