മനഃപൂര്‍വ്വം മെലിഞ്ഞതല്ല; ടോര്‍ച്ചറിങ് ആണിത്, കേട്ടു കേട്ടു മടുത്തു- അനശ്വര രാജന്‍

പലരില്‍ നിന്നും തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അനശ്വര രാജന്‍.  ഞാന്‍ മനഃപൂര്‍വ്വം മെലിഞ്ഞതല്ല. ചില കാരണങ്ങള്‍ കൊണ്ട് മെലിഞ്ഞതാണ്.

കാണുമ്പോള്‍ തന്നെ മെലിഞ്ഞ് പോയല്ലോ, എന്താ ഫുഡ് കഴിക്കാത്തത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. നമ്മളിത് കേള്‍ക്കുന്നത് ഒരുപാട് പേരില്‍ നിന്നാണ്. പുറത്ത് പറയാന്‍ പോലും പറ്റാത്ത രീതിയില്‍ ചിലര്‍ സംസാരിക്കുന്നു. ടോര്‍ച്ചറിങ്ങാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇപ്പോൾ ഞാന്‍ മെലിഞ്ഞിട്ടാണ്. കൊള്ളി പോലിരിക്കുന്നു, ഇതും വച്ച് നീ എന്ത് ചെയ്യാനാ എന്നൊക്കെ ചോദിക്കും. പുറത്ത് പറയാനാകാത്ത കുറേ കാര്യങ്ങള്‍. അത് നേരിട്ടും പറഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അയയ്ക്കുന്ന മെസേജുകളും വിഷമിപ്പിക്കുന്നതാണെന്നും അനശ്വര പറയുന്നു.

Top