എന്ത് സമയം ചോദിക്കാനാകും സുബി നമ്പര്‍ ചോദിച്ചിട്ടുണ്ടാകുക; ആ മെസേജ് ഇപ്പോഴും ഫോണിലുണ്ട്, മരണമേ വല്ലാതെ പേടിപ്പെടുത്തുന്നു; സുബിയുടെ വിയോഗത്തില്‍ ഹരി പത്തനാപുരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മാസങ്ങള്‍ക്ക് മുമ്പ് തന്റെ വാട്ട്‌സ് ആപ്പ് നമ്പര്‍ സുബി ആവശ്യപ്പെട്ടിരുന്നെന്നും കൊടുക്കാന്‍ സാധിച്ചില്ലെന്നുമുള്ള വേദന ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച് ജോത്സ്യന്‍ ഹരി പത്തനാപുരം.

സുബിയുടെ പ്രോഗ്രം തിരക്കുകള്‍ കഴിഞ്ഞ് കാണാമെന്നും അറിയിച്ചു. അതു നടന്നില്ല. പിന്നീട് വാട്ട്‌സാപ്പ് നമ്പര്‍ തരണമെന്ന് പറഞ്ഞ് മെസേജ് അയച്ചു. അതു കൊടുക്കാന്‍ കഴിഞ്ഞില്ല. എന്ത് സമയം ചോദിക്കാനാകും സുബി നമ്പര്‍ ചോദിച്ചിട്ടുണ്ടാകുക. മരണമേ വല്ലാതെ പേടിപ്പെടുത്തുന്നു എന്നാണ് ഹരിയുടെ പോസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹരി പത്തനാപുരത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

വിശ്വസിക്കാനാകുന്നില്ല ഈ വിയോഗം. ഡിസംബറില്‍ പത്തനാപുരത്ത് ഒരു പ്രോമ്രാഗിനു വന്നപ്പോള്‍ മുന്‍നിരയില്‍ ഇരുന്നന എന്നെക്കണ്ട് നിരവധി തവണയാണ് മൈക്കിലൂടെ എന്റെ പേരു വിളിച്ച് സംസാരിച്ചത്. പിന്നീട് ജനുവരി ആദ്യം ഫോണ്‍ വിളിച്ചു. സുബിയുടെ വീടിനെക്കുറിച്ചുള്ള കുറേ കാര്യങ്ങള്‍ സംസാരിച്ചു. സുബിയുടെ ഇപ്പോഴത്തെ പ്രോഗ്രം തിരക്കുകള്‍ കഴിയുമ്പോള്‍ ഞാന്‍ ഒന്ന വീട്ടില്‍ ചെല്ലണമെന്ന് പറഞ്ഞു. ചെല്ലാമെന്ന് ഉറപ്പു കൊടുത്തു. പിന്നീട് ഒരു ദിവസം വിളിച്ചിട്ട് എന്റെ വാട്ടസ് ആപ്പ് നമ്പര്‍ തരാമോ ഒരു സ.ശയം ചോദിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു. എന്റെ വാട്ട്‌സ് ആപ്പില്‍ നിന്നും അങ്ങോട്ട് മെസേജ് അയയ്ക്കാമെന്നും പറഞ്ഞ് ഫോണ്‍ വച്ചു. ആ അയച്ച മെസേജ് ഇപ്പോഴും മറുപടിയില്ലാതെ കിടക്കുന്നുണ്ട്. എന്തിനാകും വാട്ട്‌സാപ്പ് നമ്പര്‍ ചോദിച്ചത്? എന്ത് സമയമാകും ചോദിക്കാന്‍ ഇരുന്നത്? മരണമേ വല്ലാതെ പേടിപ്പെടുത്തുന്നു.

Top